പാക് പ്രധാനമന്ത്രിയായി ഷെഹബാസ് ഷരീഫ്; എതിരില്ലാതെ വിജയം
ഇസ്‌ലാമാബാദ്: പാകിസ്‌ഥാനിലെ പുതിയ പ്രധാനമന്ത്രിയായി ഷഹബാസ് ഷെരീഫ് തിരഞ്ഞെടുക്കപ്പെട്ടു. അവിശ്വാസ വോട്ടെടുപ്പിൽ പരാജയപ്പെട്ട ഇമ്രാൻ ഖാന്റെ പിൻഗാമിയായാണ് ഷഹബാസ് ഷെരീഫിനെ എതിരില്ലാതെ തിരഞ്ഞെടുത്തത്. മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ സഹോദരനാണ് ഷഹബാസ്.
പുതിയ പ്രധാനമന്ത്രിയെ...
ഗുണ്ടാനിയമം; ശുപാർശകളിൽ 3 ആഴ്‌ചക്കകം ജില്ലാ കളക്‌ടർമാർ തീരുമാനം എടുക്കണം- മുഖ്യമന്ത്രി
തിരുവനന്തപുരം: ഗുണ്ടാനിയമ പ്രകാരം പോലീസ് നൽകുന്ന ശുപാർശകളിൽ മൂന്നാഴ്‌ചക്കകം ജില്ലാ കളക്‌ടർമാർ തീരുമാനം എടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കാപ്പാ നിയമപ്രകാരം ഗുണ്ടകളെ കരുതൽ തടങ്കലിൽ എടുക്കുന്നതിനും നാടുകടത്തുന്നതിനുമുള്ള ശുപാർശകളിൽ കളക്‌ടർമാർ സമയബന്ധിതമായി...
പ്രതിദിന കോവിഡ് കണക്കുകൾ പുറത്തു വിടുന്നത് സംസ്‌ഥാന സർക്കാർ നിർത്തി
തിരുവനന്തപുരം: കഴിഞ്ഞ രണ്ട് വർഷക്കാലം എല്ലാ ദിവസവും വൈകിട്ട് ആറ് മണിയോടെ വരുന്ന കോവിഡ് കണക്കുകൾക്കായി ഇനി കാത്തിരിക്കേണ്ടതില്ല. ഇന്ന് മുതൽ പ്രതിദിന കോവിഡ് കണക്കുകൾ പുറത്തു വിടുന്നത് സംസ്‌ഥാന സർക്കാർ അവസാനിപ്പിച്ചു....
ഓമനക്കുട്ടനെതിരെ വധശ്രമത്തിന് കേസെടുക്കും; അറസ്‌റ്റ് ഉടൻ
കൊല്ലം: മദ്യലഹരിയിൽ 84കാരിയായ വൃദ്ധമാതാവിനെ തല്ലിച്ചതച്ച മകൻ ഓമനക്കുട്ടനെതിരെ വധശ്രമത്തിന് കേസെടുക്കാൻ പോലീസ്. മർദ്ദനത്തിന്റെ വീഡിയോ ദൃശ്യങ്ങളുടേയും അമ്മ ഓമനയുടെ മൊഴിയുടേയും അടിസ്‌ഥാനത്തിലാണ് കേസ്. ഓമനക്കുട്ടന്റെ അറസ്‌റ്റ് ഉടൻ രേഖപ്പെടുത്തും.
ചവറ തെക്കുംഭാഗത്ത് വൃദ്ധ...
കൊട്ടാരക്കരയിൽ നടുറോഡിൽ കൂട്ടത്തല്ല്; എസ്‌ഐക്കും കുടുംബത്തിനും പരിക്ക്
കൊല്ലം: കൊട്ടാരക്കരയിൽ നടുറോഡിൽ കൂട്ടത്തല്ല്. കൊട്ടാരക്കര പുത്തൂരിൽ കാർ തടഞ്ഞു നിർത്തി പോലീസ് ഉദ്യോഗസ്‌ഥരെയും കുടുംബത്തെയും അക്രമിച്ചതായാണ് പരാതി. ആക്രമണത്തിൽ കുണ്ടറ സ്‌റ്റേഷനിലെ സ്‌പെഷ്യൽ ബ്രാഞ്ച് എസ്‌ഐ സുഗുണനും കുടുംബത്തിനും മർദ്ദനമേറ്റു.
ഓവർടേക്കിനെ ചൊല്ലിയുള്ള...
ഗിന്നസ് പക്രു സഞ്ചരിച്ച കാർ ലോറിയുമായി കൂട്ടിയിടിച്ചു; അപകടം
തിരുവല്ല: നടന്‍ ഗിന്നസ് പക്രു അപകടത്തില്‍ പെട്ടു. തിരുവല്ല ബൈപ്പാസില്‍ മഴുവങ്ങാടുചിറക്ക് സമീപത്തെ പാലത്തില്‍ വെച്ച് നടന്‍ സഞ്ചരിച്ചിരുന്ന കാര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. മറ്റൊരു വാഹനത്തെ മറികടന്നെത്തിയ ലോറി...
മായമില്ലാതെ രുചി ഉറപ്പാക്കും; എല്ലാ ജില്ലകളിലും ഭക്ഷ്യപരിശോധനാ ലാബുകൾ സജ്‌ജം
തിരുവനന്തപുരം: സംസ്‌ഥാനത്ത് പുതുതായി 6 സഞ്ചരിക്കുന്ന ഭക്ഷ്യ പരിശോധനാ ലബോറട്ടറികൾ കൂടി സജ്‌ജം. ഇവയുടെ പ്രവര്‍ത്തനോൽഘാടനവും ഫ്‌ളാഗ് ഓഫും ഏപ്രില്‍ 12 ചൊവ്വാഴ്‌ച ഉച്ചക്ക് 2 മണിക്ക് തൈക്കാട് ഭക്ഷ്യ സുരക്ഷാ ഭവന്‍...
കെവി തോമസിന് അച്ചടക്ക സമിതിയുടെ നോട്ടീസ്; ഒരാഴ്‌ചക്കകം മറുപടി നൽകണം
ന്യൂഡെൽഹി: പാർട്ടി വിലക്ക് ലംഘിച്ച് സിപിഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുത്ത കോൺഗ്രസ് നേതാവ് കെവി തോമസിന് കാരണംകാണിക്കൽ നോട്ടീസ് നൽകി അച്ചടക്ക സമിതി. ഒരാഴ്‌ചക്കകം മറുപടി നൽകണമെന്നാണ് എകെ ആന്റണി അധ്യക്ഷനായ...








































