Mon, May 20, 2024
28 C
Dubai

രാജ്യത്ത് കോവിഡ് ബാധ 50 ലക്ഷം കടന്നു; മരണം 82,066

ന്യൂ ഡെൽഹി: കോവിഡ് ബാധിതരുടെ എണ്ണത്തിൽ പുതിയ റെക്കോർഡുമായി ഇന്ത്യ.രോഗികളുടെ എണ്ണം 50 ലക്ഷം കടന്നതോടെ ആശങ്കയും വർദ്ധിക്കുകയാണ്. ആകെ 50,203,59 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം 90,123 കോവിഡ്...

എംസി കമറുദ്ദീനെതിരെ സിപിഎം സമരം; തട്ടിപ്പിന് ഇരയായവർ പങ്കെടുക്കും

കണ്ണൂർ: ജ്വല്ലറി നിക്ഷേപ തട്ടിപ്പിൽ ആരോപണവിധേയനായ മുസ്‌ലിം ലീ​ഗ് എംഎൽഎ എംസി കമറുദ്ദീനെതിരെ സിപിഎം സമരത്തിലേക്ക്. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജന്റെ നേതൃത്വത്തിൽ ഇന്ന് പയ്യന്നൂരിൽ പ്രതിഷേധം സംഘടിപ്പിക്കും. നിക്ഷേപ...

ഗ്രാമീണ ടൂറിസം വികസനത്തിന് ധനസഹായം; കേരളത്തിനും ബിഹാറിനും

ന്യൂ ഡെൽഹി: ഗ്രാമീണ വിനോദ സഞ്ചാര മേഖലയിലെ വികസനത്തിനായി കേരളത്തിലും ബിഹാറിലും രണ്ട് പദ്ധതികൾക്കായി 125 കോടി രൂപ അനുവദിച്ചതായി കേന്ദ്ര ടൂറിസം മന്ത്രാലയം. ഗ്രാമീണ ഇന്ത്യയിലെ വിനോദ സഞ്ചാര സാധ്യതതകൾക്ക് കൂടുതൽ...

പുൽവാമയിൽ മാദ്ധ്യമ പ്രവർത്തകർക്ക് സുരക്ഷാ സേനയുടെ മർദ്ദനം

ശ്രീന​ഗർ: ജമ്മു-കശ്മീരിലെ പുൽവാമയിൽ രണ്ട് മാദ്ധ്യമ പ്രവർത്തകർക്ക് സുരക്ഷാ സേനയുടെ മർദ്ദനം. ഇന്നലെ ഭീകരരും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിന്റെ ചിത്രങ്ങൾ എടുക്കുന്നതിനിടെയാണ് മാദ്ധ്യമപ്രവർത്തകർക്ക് നേരെ മർദ്ദനം ഉണ്ടായത് എന്നാണ് ആരോപണം. ഒരു...

ചരിത്ര മുഹൂർത്തം; യുഎഇയും ബഹ്റൈനും ഇസ്രയേലുമായി സമാധാന കരാർ ഒപ്പിട്ടു

വാഷിം​ഗ്ടൺ: ഇസ്രയേലുമായി യുഎഇയും ബഹ്റൈനും സമാധാന കരാറിൽ ഒപ്പുവച്ചു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മധ്യസ്ഥതയിൽ വൈറ്റ് ഹൗസിലായിരുന്നു ചരിത്ര മുഹൂർത്തം. ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു, യു.എ.ഇ വിദേശകാര്യമന്ത്രി ഷെയ്ഖ് അബ്‌ദുല്ല...

കേന്ദ്ര സായുധ സേനയിലെ 100 പേർ കോവിഡ് ബാധിച്ചു മരണപ്പെട്ടു; സർക്കാർ പാർലമെന്റിൽ

ന്യൂ ഡെൽഹി: കേന്ദ്ര സായുധ സേനയിലെ 25000ത്തിൽ അധികം അംഗങ്ങൾക്ക് കോവിഡ് ബാധ സ്ഥിരീകരിക്കുകയും ഇവരിൽ 100 പേർ മരണപ്പെടുകയും ചെയ്‌തതായി ആഭ്യന്തര മന്ത്രാലയം പാർലമെന്റിൽ. ലോകസഭയിൽ നൽകിയ കണക്കുകൾ അനുസരിച്ച് 25,418...

മന്ത്രിസഭ യോഗം ഇന്ന്; തദ്ദേശ തെരഞ്ഞെടുപ്പ് ചർച്ചയായേക്കും

തിരുവനന്തപുരം: രണ്ടാഴ്ചത്തെ ഇടവേളക്ക് ശേഷം മന്ത്രിസഭ യോഗം ഇന്ന് ചേരും. തദ്ദേശ തെരഞ്ഞെടുപ്പ്, സെക്രട്ടറിയേറ്റിലെ തീപ്പിടുത്തം എന്നിവയുമായി ബന്ധപ്പെട്ട നിർണായക ചർച്ചകൾ യോഗത്തിൽ ഉണ്ടായേക്കും. തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് സമയം 6 മണിയാക്കണം,...

ഇതര സംസ്ഥാനക്കാരുടെ മടക്കം; വ്യാജ വാർത്തയാണ് കാരണമെന്ന് കേന്ദ്രം

ന്യൂ ഡെൽഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് ലോക്ക് ഡൗൺ ഏർപ്പെടുത്തിയതിനെ തുടർന്ന് അന്തർ സംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ ​ഗ്രാമങ്ങളിലേക്ക് മടങ്ങാൻ കാരണം വ്യാജ വാർത്തയെന്ന് കേന്ദ്ര സർക്കാർ. പർലമെന്റിൽ തൃണമൂൽ കോൺ​ഗ്രസ്...
- Advertisement -