ചരിത്ര മുഹൂർത്തം; യുഎഇയും ബഹ്റൈനും ഇസ്രയേലുമായി സമാധാന കരാർ ഒപ്പിട്ടു

By Desk Reporter, Malabar News
UAE, Bahrain, Israel peace treaties_2020-Sep-16
Ajwa Travels

വാഷിം​ഗ്ടൺ: ഇസ്രയേലുമായി യുഎഇയും ബഹ്റൈനും സമാധാന കരാറിൽ ഒപ്പുവച്ചു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മധ്യസ്ഥതയിൽ വൈറ്റ് ഹൗസിലായിരുന്നു ചരിത്ര മുഹൂർത്തം. ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു, യു.എ.ഇ വിദേശകാര്യമന്ത്രി ഷെയ്ഖ് അബ്‌ദുല്ല ബിൻ സയിദ് അൽ നഹ്യാൻ, ബഹ്റൈൻ വിദേശകാര്യമന്ത്രി അബ്‌ദുൽ ലത്തീഫ് അൽ സയാനി എന്നിവരാണ് കരാറിൽ ഒപ്പുവച്ചത്.

കൂടുതൽ അറബ് രാജ്യങ്ങൾ മാറ്റത്തിന് തയാറാകുമെന്ന പ്രതീക്ഷയിലാണ് യുഎസും ഇസ്രയേലും. കരാർ ഒപ്പുവെച്ചാലുടൻ ഇരു രാജ്യങ്ങളിലേക്കും വാണിജ്യ വിമാന സർവീസുകൾ ആരംഭിക്കുമെന്ന് ഇസ്രയേൽ വ്യക്തമാക്കിയിട്ടുണ്ട്. ഈജിപ്‌തും ജോർദ്ദാനും മാത്രമായിരുന്നു ഇതുവരെ ഇസ്രയേലുമായി നയതന്ത്ര ബന്ധമുള്ള അറബ് രാജ്യങ്ങൾ.

Also Read:  ചൈനക്കെതിരായ യുഎസ് തീരുവകള്‍ നിയമവിരുദ്ധമെന്ന് ഡബ്ല്യുടിഒ

ഇറാൻ ഉയർത്തുന്ന ഭീഷണി അതിജീവിക്കുന്നതിനും മേഖലയിൽ ഒറ്റപ്പെടുത്തുന്നതിനും ഇസ്രയേലുമായുള്ള ബന്ധം യുഎസിനും ഗൾഫ് രാജ്യങ്ങൾക്കും ഗുണകരമാകുമെന്നാണ് വിലയിരുത്തൽ. അതുപോലെ നവംബറിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപിന്റെ പ്രധാന പ്രചാരണായുധവും ഈ സമാധാന കരാറായിരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE