രാഷ്‌ട്രീയത്തില്‍ നാം എതിരാളികളാവാം, എന്നാല്‍ ശത്രുക്കളല്ല; ജോ ബൈഡന്‍
വാഷിംഗ്ടണ്‍: യു എസ് പ്രസിഡണ്ട് തിരഞ്ഞെടുപ്പില്‍ വിജയം ഉറപ്പിച്ച ഡെമോക്രാറ്റിക് സ്‌ഥാനാര്‍ഥി ജോ ബൈഡന്‍ രാജ്യത്തെ അഭിസംബോധന ചെയ്‌ത് സംസാരിച്ചു. തിരഞ്ഞെടുപ്പ് കഠിനമായിരുന്നെങ്കിലും നാം ക്ഷമയോടെ കാത്തിരിക്കണം. ജനാധിപത്യത്തില്‍ ഓരോരുത്തര്‍ക്കും ശക്‌തമായ അഭിപ്രായങ്ങളുണ്ട്....
ഇഡിക്കെതിരെ നിയമസഭാ സമിതിയുടെ നോട്ടീസ്
തിരുവനന്തപുരം: എൻഫോഴ്‌സ്‌മെൻറ് ഡയറക്റ്ററേറ്റിന് നോട്ടീസയച്ച് നിയമസഭാ എത്തിക്‌സ് സമിതി. ലൈഫ് പദ്ധതിയിലെ ഫയലുകള്‍ വിളിച്ചു വരുത്തിയത് നിയമ വിരുദ്ധമാണെന്ന ജെയിംസ് മാത്യു എംഎല്‍എയുടെ പരാതിയിലാണ് നിയമസഭ സെക്രട്ടറി നോട്ടീസ് നല്‍കിയത്. നോട്ടീസിന് ഒരാഴ്‌ചക്കുള്ളില്‍...
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിക്കും കോവിഡ്
തിരുവനന്തപുരം: അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിക്ക് കോവിഡ് സ്‌ഥിരീകരിച്ചതിന് പിന്നാലെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിക്കും രോഗം ബാധിച്ചു. പൊളിറ്റിക്കൽ സെക്രട്ടറി പുത്തലത്ത് ദിനേശനാണ് കോവിഡ് സ്‌ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി...
ആപ്പ് വഴി മയക്കുമരുന്ന്; സോഫ്റ്റ്‌വെയർ എന്‍ജിനീയര്‍ അറസ്‌റ്റില്‍
മുംബൈ: മയക്കുമരുന്ന് വില്‍പന നടത്തിയ സോഫ്റ്റ്‌വെയർ എന്‍ജിനീയര്‍ അറസ്‌റ്റില്‍. മൊബൈല്‍ ആപ്പ് വഴിയാണ് മയക്കുമരുന്ന് വിൽപന പുരോഗമിച്ചത്. ലോക്ക്ഡൗണില്‍ ജോലി നഷ്‌ടപ്പെട്ട മുംബൈയിലെ എന്‍ജിനീയറായ യാഷ് കലാനിയാണ് അറസ്‌റ്റിലായത്.
അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്‌ത...
ബിലീവേഴ്‌സ് ചർച്ചിന് കോടികളുടെ ഹവാല ഇടപാട്; കള്ളപ്പണം വെളുപ്പിച്ചെന്ന് കണ്ടെത്തി
തിരുവല്ല: ബിലീവേഴ്‌സ് ചർച്ചിന് കോടികളുടെ ഹവാല ഇടപാടുണ്ടെന്ന് ആദായ നികുതി വകുപ്പ്. കോടികളുടെ കള്ളപ്പണം വെളുപ്പിച്ചതായി കണ്ടെത്തി. സഭക്ക് കീഴിലുള്ള 30 ട്രസ്‌റ്റുകളിൽ അധികവും വ്യാജമാണെന്നും ഇന്ത്യയിലെ 7 സംസ്‌ഥാനങ്ങളിലായി നിരവധി സ്‌ഥാപനങ്ങൾ...
പരാജയപ്പെട്ട അധ്യക്ഷനാവാന്‍ ശ്രമിക്കരുത്; കെ സുരേന്ദ്രന് ആര്‍എസ്എസിന്റെ താക്കീത്
കൊച്ചി: സംസ്‌ഥാന ബിജെപിയിലെ ഗ്രൂപ്പ് തര്‍ക്കം പരസ്യമായ സാഹചര്യത്തില്‍ അധ്യക്ഷന്‍ കെ സുരേന്ദ്രന് ആര്‍എസ്എസിന്റെ താക്കീത്. പ്രശ്‍നം ഉടന്‍ പരിഹരിക്കണമെന്ന് സുരേന്ദ്രനോട് ആവശ്യപ്പെട്ടു. ദേശീയ നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരം എറണാകുളം എളമക്കരയിലെ ആര്‍എസ്എസ് കാര്യാലയത്തിലേക്ക്...
കെടി ജലീലിനെ ചോദ്യം ചെയ്യാൻ കസ്‌റ്റംസും; നോട്ടീസ് നൽകി
തിരുവനന്തപുരം: ചോദ്യം ചെയ്യലിന് ഹാജരാകാൻ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെടി ജലീലിന് കസ്‌റ്റംസിന്റെ നോട്ടീസ്. തിങ്കളാഴ്‌ച കൊച്ചിയിലെ കസ്‌റ്റംസ് പ്രിവന്റീവ് ആസ്‌ഥാനത്ത് ഹാജരാകാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. അനധികൃതമായി ഖുർആൻ വിതരണം ചെയ്‌ത...
ജമ്മു കശ്‌മീരില്‍ ഭൂചലനം; ആളപായമില്ല
ശ്രീനഗര്‍: ജമ്മു കശ്‌മീരില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ട്. പല്‍ഗാമിന് സമീപമാണ് ഭൂചലനമുണ്ടായത്. റിക്റ്റര്‍ സ്‌കെയിലില്‍ 4.1 തീവ്രത രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ശനിയാഴ്‌ച പുലര്‍ച്ചെ 4.29 ഓടെയായിരുന്നു ഭൂചലനം. ആളപായമില്ലെന്നാണ് വിവരം.








































