പരാജയപ്പെട്ട അധ്യക്ഷനാവാന്‍ ശ്രമിക്കരുത്; കെ സുരേന്ദ്രന് ആര്‍എസ്എസിന്റെ താക്കീത്

By Syndicated , Malabar News
K_Surendran_Malabar news
Ajwa Travels

കൊച്ചി: സംസ്‌ഥാന ബിജെപിയിലെ ഗ്രൂപ്പ് തര്‍ക്കം പരസ്യമായ സാഹചര്യത്തില്‍ അധ്യക്ഷന്‍ കെ സുരേന്ദ്രന് ആര്‍എസ്എസിന്റെ താക്കീത്. പ്രശ്‍നം ഉടന്‍ പരിഹരിക്കണമെന്ന് സുരേന്ദ്രനോട് ആവശ്യപ്പെട്ടു. ദേശീയ നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരം എറണാകുളം എളമക്കരയിലെ ആര്‍എസ്എസ് കാര്യാലയത്തിലേക്ക് സുരേന്ദ്രനെ വിളിച്ചുവരുത്തിയായിരുന്നു താക്കീത്.

വിഷയം വഷളാകുന്നതിനെതിരെ നടപടി എടുക്കാത്തതിലുള്ള അതൃപ്‍തിയും ആര്‍എസ്എസ് സുരേന്ദ്രനെ അറിയിച്ചു. കെ സുരേന്ദ്രനെതിരെ ബിജെപി കേന്ദ്ര നേതൃത്വത്തിനും ആര്‍എസ്എസിനും ശോഭാ സുരേന്ദ്രന്‍ അടക്കമുള്ള നേതാക്കള്‍ പരാതി നല്‍കിയിരുന്നു.

തര്‍ക്കം പരിഹരിച്ചില്ലെങ്കില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടി നേരിടേണ്ടി വരുമെന്നും പരാജയപ്പെട്ട അധ്യക്ഷനെന്ന പേര് വിളിച്ചുവരുത്തരുതെന്നും ആര്‍എസ്എസ് മുന്നറിയിപ്പ് നല്‍കി, സംസ്‌ഥാന അധ്യക്ഷസ്‌ഥാനം ഇല്ലാതായാല്‍ രാഷ്‌ട്രീയ വിസ്​മൃതിയിലേക്ക് പോകേണ്ട സ്‌ഥിതിയുണ്ടാകുമെന്നും ഓര്‍മ്മിപ്പിച്ചു.

എന്നാല്‍ രാഷ്‌ട്രീയകാര്യങ്ങള്‍ ചര്‍ച്ച ചെയ്‌തിട്ടില്ലെന്നും പാര്‍ട്ടിയിലെ ആഭ്യന്തരപ്രശ്‍നങ്ങള്‍ പരിഹരിക്കേണ്ട സ്‌ഥലമല്ല ആര്‍എസ്എസ് കാര്യാലയമെന്നും സുരേന്ദ്രന്‍ പറഞ്ഞു. തന്റെത് പതിവ് സന്ദര്‍ശനമാണെന്നും സംസ്‌ഥാന അധ്യക്ഷന്‍ കൂട്ടിച്ചേര്‍ത്തു.

നേരത്തെ കെ സുരേന്ദ്രനെതിരെ രൂക്ഷ വിമര്‍ശനവുമായി ശോഭ സുരേന്ദ്രന് പുറമെ പി എം വേലായുധനും രംഗത്തെത്തിയിരുന്നു. സുരേന്ദ്രനില്‍ തനിക്കുണ്ടായിരുന്ന പ്രതീക്ഷയെല്ലാം തകര്‍ത്തുകൊണ്ട് തന്ന വാക്ക് പാലിക്കാതെ വഞ്ചിക്കുകയാണ് ചെയ്‌തതെന്ന് വേലായുധന്‍ പറഞ്ഞിരുന്നു. ബിജെപി അധ്യക്ഷനായിരുന്ന ശ്രീധരന്‍ പിള്ളയെ അധ്യക്ഷ കാലാവധി അവസാനിക്കാനിരിക്കേ മിസോറാം ഗവര്‍ണറായി നിയമിച്ചതിന് പിന്നാലെയാണ് കെ സുരേന്ദ്രന്‍ അധ്യക്ഷ സ്‌ഥാനത്തേക്ക് എത്തിയത്.

Read also: കെടി ജലീലിനെ ചോദ്യം ചെയ്യാന്‍ കസ്‌റ്റംസും; നോട്ടീസ് നല്‍കി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE