ഡെൽഹി മുഖ്യമന്ത്രിയെ നാളെ തീരുമാനിച്ചേക്കും; സത്യപ്രതിജ്‌ഞ 19ന്?
ന്യൂഡെൽഹി: ഡെൽഹിയിൽ ബിജെപി സർക്കാരിന്റെ സത്യപ്രതിജ്‌ഞ ഈ മാസം 19ന് നടക്കുമെന്ന് സൂചന. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിന് യുഎസിൽ നിന്ന് തിരിച്ചെത്തിയാലുടൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ബിജെപി നേതാക്കൾ ചർച്ച നടത്തും.
ഉപമുഖ്യമന്ത്രിമാരെയും ആറ് മന്ത്രിമാരെയും തീരുമാനിക്കാനുണ്ട്....
കോട്ടയം നഴ്‌സിങ് കോളേജ് റാഗിങ്; റിപ്പോർട് തേടി ദേശീയ മനുഷ്യാവകാശ കമ്മീഷൻ
കോട്ടയം: ഗവ. നഴ്‌സിങ് കോളേജിലെ റാഗിങ്ങിൽ സംസ്‌ഥാന പോലീസ് മേധാവിയോട് റിപ്പോർട് തേടി ദേശീയ മനുഷ്യാവകാശ കമ്മീഷൻ. പത്ത് ദിവസത്തിനുള്ളിൽ നടപടിയെടുത്ത് റിപ്പോർട് സമർപ്പിക്കണമെന്നാണ് നിർദ്ദേശം. പ്രഥമ ദൃഷ്‌ട്യാ മനുഷ്യാവകാശ ലംഘനം സംഭവത്തിൽ...
പോട്ട ഫെഡറൽ ബാങ്കിൽ ജീവനക്കാരെ ബന്ദിയാക്കി കവർച്ച; 15 ലക്ഷം കവർന്നു, മോഷ്‌ടാവിനായി തിരച്ചിൽ
തൃശൂർ: ചാലക്കുടി പോട്ട ഫെഡറൽ ബാങ്കിൽ ജീവനക്കാരെ ബന്ദിയാക്കി വൻ കവർച്ച. മുഖംമൂടി ധരിച്ചെത്തിയ ആളാണ് മോഷണം നടത്തിയത്. 15 ലക്ഷത്തോളം രൂപയാണ് ക്യാഷ് കൗണ്ടറിൽ നിന്ന് ഇയാൾ കവർന്നത്. ഉച്ചയോടെ ജീവനക്കാർ...
വയനാട് ഉരുൾപൊട്ടൽ; 529.50 കോടിയുടെ പലിശരഹിത വായ്‌പ അനുവദിച്ച് കേന്ദ്രം
തിരുവനന്തപുരം: ഉരുൾപൊട്ടൽ ദുരന്തമുണ്ടായ വയനാട് മുണ്ടക്കൈ-ചൂരൽമല മേഖലകളുടെ പുനർനിർമാണത്തിന് സഹായത്തിന് പകരം പലിശരഹിത വായ്‌പ അനുവദിച്ച് കേന്ദ്ര സർക്കാർ. 16 പദ്ധതികൾക്കായി 529.50 കോടി രൂപയുടെ കാപെക്‌സ് വായ്‌പയാണ് കേന്ദ്രം അനുവദിച്ചത്.
2024-25 സാമ്പത്തിക...
ആന എഴുന്നള്ളിപ്പിൽ ചട്ടലംഘനമുണ്ടായെന്ന് കണ്ടെത്തൽ; മന്ത്രിക്ക് റിപ്പോർട് കൈമാറി
കോഴിക്കോട്: കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രത്തിൽ ഉൽസവത്തിനെത്തിച്ച ആനകൾ ഇടഞ്ഞ സംഭവത്തിൽ, എഴുന്നള്ളിപ്പിൽ ചട്ടലംഘനമുണ്ടായെന്ന് കണ്ടെത്തൽ. റവന്യൂ, വനം വകുപ്പുകൾ രാവിലെ പരിശോധന നടത്തിയശേഷം തയ്യാറാക്കിയ റിപ്പോർട്ടിലാണ് ചട്ടലംഘനം നടന്നതായി സൂചിപ്പിക്കുന്നത്.
ഫോറസ്‌റ്റ് കൺസർവേറ്റർ ആർ...
കണ്ണൂരിലും റാഗിങ്; പ്ളസ് വൺ വിദ്യാർഥിയുടെ എല്ലൊടിച്ചു- കേസ്
പാനൂർ: കണ്ണൂരിലും റാഗിങ് പരാതി. കൊളവല്ലൂരിൽ പ്ളസ് വൺ വിദ്യാർഥിയെ മർദ്ദിച്ച് എല്ലൊടിച്ചതായാണ് പരാതി. കോട്ടയം സർക്കാർ നഴ്‌സിങ് കോളേജിലെ ക്രൂര റാഗിങ്ങിന്റെ ഞെട്ടൽ മാറും മുൻപേയാണ് കണ്ണൂരിലും സമാന സംഭവം നടന്നതായുള്ള...
വായ്‌പ തിരിച്ചടവ് മുടങ്ങി; വീട്ടിലെത്തിയ ജീവനക്കാരിയെ മർദ്ദിച്ചു; യുവാവിനെതിരെ കേസ്
വടകര: വായ്‌പ തിരിച്ചടക്കണമെന്ന് ആവശ്യപ്പെട്ട് വീട്ടിലെത്തിയ സ്വകാര്യ ധനകാര്യ സ്‌ഥാപനത്തിലെ ജീവനക്കാരിയെ മർദ്ദിച്ച സംഭവത്തിൽ യുവാവിനെതിരെ കേസെടുത്ത് പോലീസ്. ഓർക്കാട്ടേരി കുന്നുമ്മൽ മീത്തൽ വിജേഷിനെതിരെയാണ് കേസെടുത്തത്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം.
സ്‌കൂട്ടർ വാങ്ങാൻ വിജേഷ്...
കുതിപ്പ് തുടരുന്നു, പണിക്കൂലിയടക്കം കേരളത്തിലെ സ്വർണവില കേട്ടാൽ ഞെട്ടും!
കൊച്ചി: പ്രണയ ദിനത്തിലും സ്വർണവില കുതിപ്പ് തുടരുന്നു. ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്‌തിയായ യുഎസിൽ പണപ്പെരുപ്പം പിന്നെയും പരിധിവിട്ട് കയറുകയും പലിശഭാരം കൂടാനുള്ള വഴിയൊരുങ്ങുകയും ചെയ്‌തിട്ടും കുറയുന്നതിന് പകരം കൂടുകയാണ് സ്വർണവില.
ഔൺസിന്...







































