സ്വർണവിലയിൽ ആശ്വാസം; പവന് 520 രൂപ കുറഞ്ഞ് 56,560 രൂപയിലെത്തി
കൊച്ചി: സംസ്‌ഥാനത്ത് സ്വർണവിലയിൽ ആശ്വാസം. പവന് 520 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ, ഒരുപവൻ സ്വർണവില ഇന്ന് 56,560 രൂപയിലെത്തി. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 65 രൂപ കുറഞ്ഞു....
എല്ലാവരും കാറിൽ പോകേണ്ടതുണ്ടോ, നടന്നാൽ പോരെ? വഞ്ചിയൂർ വിഷയത്തിൽ വിചിത്ര വാദം
തൃശൂർ: തിരുവനന്തപുരം വഞ്ചിയൂർ ജങ്ഷനിൽ റോഡ് അടച്ച് സിപിഎം പാളയം ഏരിയാ സമ്മേളനം നടത്തിയ സംഭവത്തിൽ വിചിത്ര വാദവുമായി പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ. എല്ലാവരും കാറിൽ കയറി പോകേണ്ടതുണ്ടോ നടന്നു...
ക്ഷേമ പെൻഷൻ കൈപ്പറ്റൽ; കൃഷി വകുപ്പിലെ 6 ഉദ്യോഗസ്‌ഥർക്ക് സസ്‌പെൻഷൻ
തിരുവനന്തപുരം: സാമൂഹിക സുരക്ഷാ പെൻഷൻ അനധികൃതമായി കൈപ്പറ്റിയ സർക്കാർ ഉദ്യോഗസ്‌ഥർക്കെതിരെ കർശന നടപടിയുമായി സംസ്‌ഥാന സർക്കാർ. കൃഷി വകുപ്പിലെ ഉദ്യോഗസ്‌ഥർക്ക് എതിരേയാണ് ആദ്യഘട്ട നടപടി സ്വീകരിച്ചത്. മണ്ണ് സുരക്ഷാ വിഭാഗത്തിലെ ആറ് ഉദ്യോഗസ്‌ഥരെ...
ജമ്മു കശ്‍മീരിൽ ഏറ്റുമുട്ടൽ; അഞ്ച് ഭീകരരെ വധിച്ച് സുരക്ഷാ സേന
ശ്രീനഗർ: ജമ്മു കശ്‍മീരിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. കുൽഗാം ജില്ലയിലെ കദ്ദർ മേഖലയിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. ഏറ്റുമുട്ടലിൽ അഞ്ച് ഭീകരരെ സുരക്ഷാ സേന വധിച്ചു. രണ്ട് ജവാൻമാർക്കും പരിക്കേറ്റതായാണ് വിവരം....
സിനിമ, സീരിയൽ താരം മീന ഗണേഷ് അന്തരിച്ചു; സംസ്‌കാരം വൈകിട്ട്
പാലക്കാട്: സിനിമ, സീരിയൽ താരം മീന ഗണേഷ് അന്തരിച്ചു. 81 വയസായിരുന്നു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ഷൊർണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ഇന്ന് പുലർച്ചെയാണ് അന്ത്യം. 1976 മുതൽ സിനിമാ-സീരിയൽ രംഗത്ത് സജീവമായിരുന്നു...
അംബേദ്ക്കറെ അപമാനിച്ചിട്ടില്ല, പരാമർശങ്ങൾ കോൺഗ്രസ് വളച്ചൊടിച്ചു; അമിത് ഷാ
ന്യൂഡെൽഹി: അംബേദ്ക്കറെ കുറിച്ചുള്ള തന്റെ പരാമർശങ്ങൾ കോൺഗ്രസ് വളച്ചൊടിച്ചെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. അംബേദ്ക്കറെ താൻ അപമാനിച്ചിട്ടില്ല. ലോക്‌സഭയിലെ ചർച്ചകളിൽ വിവിധ അഭിപ്രായങ്ങൾ ഉണ്ടാവുക സ്വാഭാവികമാണ്. അംബേദ്ക്കറെ ഒരിക്കലും അപമാനിക്കാൻ കഴിയാത്ത...
കാൻസർ പ്രതിരോധ വാക്‌സിൻ വികസിപ്പിച്ച് റഷ്യ; ഉടൻ വിപണിയിൽ
മോസ്‌കോ: കാൻസർ പ്രതിരോധ വാക്‌സിൻ വികസിപ്പിച്ച് റഷ്യ. കാൻസർ രോഗികൾക്ക് വാക്‌സിൻ സൗജന്യമായി വിതരണം ചെയ്യുമെന്ന് റഷ്യൻ ആരോഗ്യ മന്ത്രാലയത്തിലെ റേഡിയോളജി മെഡിക്കൽ റിസർച്ച് സെന്റർ ജനറൽ ഡയറക്‌ടർ ആൻഡ്രി കാപ്രിൻ അറിയിച്ചു.
നിരവധി...
കണ്ണൂർ സ്വദേശിക്ക് എംപോക്‌സ് സ്‌ഥിരീകരിച്ചു; റൂട്ട് മാപ്പ് പ്രസിദ്ധീകരിക്കും
തിരുവനന്തപുരം: യുഎഇയിൽ നിന്നുവന്ന കണ്ണൂർ സ്വദേശിക്ക് എംപോക്‌സ് സ്‌ഥിരീകരിച്ചു. തലശേരിക്ക് സ്വദേശിക്കാണ് രോഗം സ്‌ഥിരീകരിച്ചത്. ഞായറാഴ്‌ചയാണ് യുവാവ് ദുബായിൽ നിന്ന് നാട്ടിലെത്തിയത്. അബുദാബിയിൽ നിന്നെത്തിയ വയനാട് സ്വദേശിയായ 26 വയസുകാരനും രോഗം സ്‌ഥിരീകരിച്ചിരുന്നു....







































