ജോർജിയയിലെ റിസോർട്ടിൽ 11 ഇന്ത്യക്കാരടക്കം 12 പേർ മരിച്ച നിലയിൽ
ടിബിലിസി: ജോർജിയയിലെ റിസോർട്ടിൽ 11 ഇന്ത്യക്കാരടക്കം 12 പേരെ മരിച്ച നിലയിൽ കണ്ടെത്തി. ഗുദൗരിയിലെ റിസോർട്ടിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ റെസ്‌റ്റോറന്റിലെ ജീവനക്കാരാണ് മരിച്ചത്. വിഷവാതകമായ കാർബൺ മോണോക്‌സൈഡ് ശ്വസിച്ചാണ് മരണമെന്നാണ് ജോർജിയയിലെ ഇന്ത്യൻ...
കേരളത്തിൽ വീണ്ടും എംപോക്‌സ്; വിദേശത്ത് നിന്നെത്തിയ വയനാട് സ്വദേശി ചികിൽസയിൽ
കണ്ണൂർ: കേരളത്തിൽ വീണ്ടും എംപോക്‌സ് സ്‌ഥിരീകരിച്ചു. അബുദാബിയിൽ നിന്നെത്തിയ വയനാട് സ്വദേശിയായ 26 വയസുകാരനാണ് രോഗം കണ്ടെത്തിയത്. എംപോക്‌സ് ലക്ഷണങ്ങളോടെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച യുവാവിന് രോഗം സ്‌ഥിരീകരിക്കുകയായിരുന്നു.
ഇയാളുടെ ആരോഗ്യനില തൃപ്‌തികരമാണെന്ന്...
ബൈക്ക് മറിഞ്ഞ് വീണത് കൊമ്പന്റെ മുന്നിൽ; വിദ്യാർഥി രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്
മാനന്തവാടി: കേരള- കർണാടക അതിർത്തിയിലെ ബാവലിക്ക് സമീപം ബൈക്കിൽ സഞ്ചരിച്ചിരുന്ന വിദ്യാർഥികൾക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന. ഇന്ന് രാവിലെയാണ് സംഭവം. ബൈക്ക് മറിഞ്ഞു വീണ വിദ്യാർഥി കൊമ്പന്റെ മുന്നിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്‌ക്കാണ്.
ഇവർക്ക്...
വയനാട് പുനരധിവാസം; കർണാടകയുടെ സഹായങ്ങൾ തുടരണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: വയനാട് പുനരധിവാസത്തിന് വിശദ പദ്ധതികൾ തയ്യാറാക്കുകയാണെന്നും കർണാടകയുടെ സഹായങ്ങൾ തുടരണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കർണാടകയുടെ സഹായ വാഗ്‌ദാനത്തോട് മുഖംതിരിച്ചു എന്ന ആക്ഷേപം തെറ്റാണെന്ന് വ്യക്‌തമാക്കിയ മുഖ്യമന്ത്രി, അത് ദുഷ്‌ടലാക്കോടെ ഉള്ളതാണെന്നും...
ചോദ്യപേപ്പർ ചോർച്ച; അന്വേഷണത്തിന് ആറംഗ സമിതി, ഒരുമാസത്തിനകം റിപ്പോർട്
തിരുവനന്തപുരം: ക്രിസ്‌മസ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ വകുപ്പ്. അന്വേഷണത്തിന് പൊതുവിദ്യാഭ്യാസ ഡയറക്‌ടറുടെ നേതൃത്വത്തിൽ ആറംഗ സമിതിയെ ചുമതലപ്പെടുത്തിയതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ഇന്ന് ചേർന്ന...
യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച കാർ കണ്ടെത്തി; പ്രതികൾ ഉടൻ പിടിയിലാകുമെന്ന് പോലീസ്
മാനന്തവാടി: പയ്യമ്പള്ളി കൂടൽക്കടവിൽ ആദിവാസി യുവാവിനെ റോഡിൽ വലിച്ചിഴച്ച സംഭവത്തിലെ കാർ കണ്ടെത്തി. കണിയാമ്പറ്റയിലെ ഒരു വീട്ടിൽ നിന്നാണ് വാഹനം കണ്ടെത്തിയത്. കാർ മാനന്തവാടി പോലീസ് സ്‌റ്റേഷനിലെത്തിച്ചു. നാല് പേരാണ് സംഭവത്തിൽ പ്രതികളെന്ന്...
കോളേജുകളിലെ വിദ്യാർഥി രാഷ്‌ട്രീയം നിരോധിക്കേണ്ട; ഹൈക്കോടതി
കൊച്ചി: കോളേജുകളിലെ വിദ്യാർഥി രാഷ്‌ട്രീയം നിരോധിക്കേണ്ടതില്ലെന്ന് ഹൈക്കോടതി. എന്നാൽ, അതുമായി ബന്ധപ്പെട്ട മോശം പ്രവണതകളാണ് തടയേണ്ടതെന്നും ഹൈക്കോടതി വ്യക്‌തമാക്കി. കോളേജുകളിലെ വിദ്യാർഥി രാഷ്‌ട്രീയം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജിയിൽ ജസ്‌റ്റിസുമാരായ എ മുഹമ്മദ് മുഷ്‌താഖ്,...
‘സംഗീത ലോകത്ത് വിപ്ളവം സൃഷ്‌ടിച്ച യഥാർഥ പ്രതിഭ’; സാക്കിർ ഹുസൈനെ അനുശാചിച്ച് പ്രധാനമന്ത്രി
ന്യൂഡെൽഹി: അന്തരിച്ച തബല വിദ്വാൻ ഉസ്‌താദ് സാക്കീർ ഹുസൈന്റെ (73) വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യൻ ശാസ്‌ത്രീയ സംഗീതത്തിൽ വിപ്ളവം സൃഷ്‌ടിച്ച വ്യക്‌തിയെന്നാണ് ഉസ്‌താദ് ഹുസൈനെ പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. ട്വിറ്ററിലൂടെയാണ്...








































