ന്യൂയോർക്കിൽ വെടിവെപ്പ്; നിരവധി പേർക്ക് പരിക്കേറ്റു
ബ്രൂക്ളിൻ: ന്യൂയോർക്ക് ബ്രൂക്ളിനിലെ സബ്‌വേ സ്‌റ്റേഷനിൽ വെടിവെപ്പ്. ഒട്ടേറെ പേർക്ക് പരിക്കേറ്റു. സബ്‌വേ സ്‌റ്റേഷന്റെ പ്ളാറ്റ്‌ഫോമിൽ രക്‌തത്തിൽ കുളിച്ച യാത്രക്കാരുടെ ചിത്രങ്ങൾ പുറത്ത് വന്നിട്ടുണ്ട്.
അഞ്ചടി അഞ്ചിഞ്ച് ഉയരമുള്ള പുരുഷനാണ് ജനത്തിന് നേരെ വെടിയുതിർത്തതെന്ന്...
യുക്രൈൻ; സാധാരണക്കാർ കൊല്ലപ്പെട്ടതിനെ അപലപിച്ചും അന്വേഷണം ആവശ്യപ്പെട്ടും നരേന്ദ്ര മോദി
ന്യൂഡെൽഹി: റഷ്യൻ ആക്രമണത്തെ തുടർന്ന് യുക്രൈനിലെ ബുച്ചയിൽ നിരപരാധികളായ സാധാരണക്കാരെ കൊന്നൊടുക്കിയ കൂട്ടക്കൊല അപലപനീയമെന്ന് മോദി ഓൺലൈൻ ചർച്ചയിൽ യുഎസ് പ്രസിഡണ്ട് ജോ ബൈഡനോട് വ്യക്‌തമാക്കി.
യുക്രൈനിലെ സ്‌ഥിതിഗതികൾ ആശങ്കാജനകമാണെന്നും യുദ്ധം തകർത്ത യുക്രൈനിലേക്ക്...
പാക് പ്രധാനമന്ത്രിയായി ഷെഹബാസ് ഷരീഫ്; എതിരില്ലാതെ വിജയം
ഇസ്‌ലാമാബാദ്: പാകിസ്‌ഥാനിലെ പുതിയ പ്രധാനമന്ത്രിയായി ഷഹബാസ് ഷെരീഫ് തിരഞ്ഞെടുക്കപ്പെട്ടു. അവിശ്വാസ വോട്ടെടുപ്പിൽ പരാജയപ്പെട്ട ഇമ്രാൻ ഖാന്റെ പിൻഗാമിയായാണ് ഷഹബാസ് ഷെരീഫിനെ എതിരില്ലാതെ തിരഞ്ഞെടുത്തത്. മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ സഹോദരനാണ് ഷഹബാസ്.
പുതിയ പ്രധാനമന്ത്രിയെ...
ഇലോൺ മസ്‌ക് ട്വിറ്റർ ബോർഡിൽ അംഗമാകില്ല; സിഇഒ പരാഗ് അഗർവാൾ
ന്യൂയോർക്ക്: ടെസ്‌ല മേധാവിയും ലോക ധനികനുമായ ഇലോൺ മസ്‌ക് ട്വിറ്റർ ഡയറക്‌ടർ ബോർഡിൽ അംഗമാകുമെന്ന് കഴിഞ്ഞയാഴ്‌ച ട്വിറ്ററിന്റെ സിഇഒ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഒരാഴ്‌ചക്കിപ്പുറം, മസ്‌ക് ട്വിറ്റർ ബോർഡിന്റെ ഭാഗമാകാൻ ആഗ്രഹിക്കുന്നില്ലെന്ന് ട്വിറ്റർ സിഇഒ...
പാകിസ്‌ഥാൻ പ്രധാനമന്ത്രിയെ ഇന്നറിയാം; ഇമ്രാൻ പക്ഷം നഗരങ്ങൾ സ്‌തംഭിപ്പിച്ച് പ്രക്ഷോഭത്തിൽ
ഇസ്‌ലാമാബാദ്: ഒരു പ്രധാനമന്ത്രിക്കും ഭരണകാലാവധി പൂർത്തിയാക്കാൻ സാധിക്കാത്ത പാകിസ്‌ഥാനിലെ പ്രധാനമന്ത്രിയെ ഇന്നറിയാം എന്നാണ് പ്രതീക്ഷ. അവിശ്വാസ പ്രമേയ വോട്ടെടുപ്പിലൂടെ പുറത്തായ ഇമ്രാൻ ഖാന്റെ സ്‌ഥാനത്തേക്ക് ഷെഹബാസ് ഷരീഫ് പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെടും എന്നാണ് സൂചന.
18...
നാറ്റോയുടെ നയതന്ത്രത്തില്‍ വിശ്വാസമില്ല; സെലെൻസ്‌കി
കീവ്: റഷ്യന്‍ അധിനിവേശത്തില്‍ നാറ്റോയുടെ നിലപാടിനെ വിമര്‍ശിച്ച് യുക്രൈൻ പ്രസിഡണ്ട് വ്‌ളോഡിമിര്‍ സെലെന്‍സ്‌കി. നാറ്റോയുടെ നയതന്ത്രത്തില്‍ വിശ്വാസമില്ലെന്ന് സിബിഎസിന് നല്‍കിയ അഭിമുഖത്തില്‍ സെലന്‍സ്‌കി പറഞ്ഞു.
"നിങ്ങളുടെ (നാറ്റോ) നയതന്ത്രം കൊണ്ട് ഒരു ഫലവുമുണ്ടാകുന്നില്ല. ഇനി...
കോവിഡ് രൂക്ഷം; ചൈനയിൽ നിരവധി ആളുകൾ വീടുകളിൽ കുടുങ്ങി
ബീജിംഗ്: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ചൈനയില്‍ ഇപ്പോള്‍ കടുത്ത നിയന്ത്രണങ്ങളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. ഷാങ്ഹായ് നഗരം പൂര്‍ണമായും അടച്ചിട്ടിരിക്കുകയാണ്. ജനങ്ങൾ ഒരു കാരണവശാലും പുറത്തിറങ്ങരുതെന്നാണ് അറിയിപ്പ്. ജനങ്ങള്‍ ഭക്ഷണവും വെള്ളവും അടക്കമുള്ളവ...
അധികാര കസേരയിൽ നിന്ന് ഇമ്രാൻ പുറത്തേക്ക്; ഷെഹബാസ് ആകുമോ പിൻഗാമി
ഇസ്‌ലാമാബാദ്: പാകിസ്‌ഥാൻ ചരിത്രം ആവർത്തിക്കുകയാണ്. മറ്റൊരു പ്രധാനമന്ത്രി കൂടി കാലാവധി പൂർത്തിയാകാതെ അധികാരമൊഴിയുന്നു. പാക്കിസ്‌ഥാനിൽ ഒരു പ്രധാനമന്ത്രിക്കും ഇതുവരെ ഭരണകാലാവധി പൂർത്തിയാക്കാൻ സാധിച്ചിട്ടില്ലെങ്കിലും, അവിശ്വാസ പ്രമേയ വോട്ടെടുപ്പിലൂടെ പുറത്താകുന്ന ആദ്യ പ്രധാനമന്ത്രിയായി ഇമ്രാൻ...








































