Thu, Aug 6, 2026
33.5 C
Dubai

പാക്കിസ്‌ഥാനിൽ സ്‌ഫോടനം; മൂന്ന് മരണം, നിരവധി പേർക്ക് പരിക്ക്

ലാഹോർ: പാകിസ്‌ഥാനിലെ ലാഹോറിലുണ്ടായ സ്‌ഫോടനത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. 20ലധികം പേർക്ക് പരിക്കേറ്റു. ലാഹോറിലെ അനാർക്കലി മാർക്കറ്റിലാണ് സ്‌ഫോടനമുണ്ടായത്. ഇരുചക്ര വാഹനത്തിൽ ഘടിപ്പിച്ചിരുന്ന ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്....

ബ്രിട്ടണിൽ കോവിഡ് നിയന്ത്രണങ്ങൾ പിൻ‌വലിക്കുന്നു; പ്രഖ്യാപനവുമായി പ്രധാനമന്ത്രി

ലണ്ടൻ: രാജ്യത്ത് കോവിഡ് നിയന്ത്രണങ്ങൾ ഒഴിവാക്കുകയാണെന്ന പ്രഖ്യാപനവുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. മാസ്‌ക് ധരിക്കുന്നത് ഉൾപ്പടെയുള്ള കോവിഡ് നിയന്ത്രണങ്ങളാണ് പിൻവലിച്ചതായി അദ്ദേഹം വ്യക്‌തമാക്കിയത്‌. കൂടാതെ വലിയ പരിപാടികൾക്ക് കോവിഡ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റ്...

സ്‌കൈയിങ് അപകടത്തില്‍ ഫ്രഞ്ച് നടന് ദാരുണാന്ത്യം

പാരിസ്: സ്‌കൈയിങ് അപകടത്തിൽ പ്രശസ്‌ത ഫ്രഞ്ച് നടൻ ഗാസ്‌പാർഡ് ഉല്യേൽ അന്തരിച്ചു. 37 വയസായിരുന്നു. കിഴക്കൻ ഫ്രാൻസിലെ ആൽപ്‌സ് പർവത നിരകളിൽ ചൊവ്വാഴ്‌ചയാണ് അപകടം നടന്നത്. സ്‌കൈയിങ്ങിനിടയിൽ മറ്റൊരാളുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബോധരഹിതനായ...

മുസ്‌ലിം രാജ്യങ്ങള്‍ താലിബാനെ അംഗീകരിക്കണം; ആഹ്വാനം ചെയ്‌ത്‌ അഫ്‌ഗാൻ പ്രധാനമന്ത്രി

കാബൂള്‍: അഫ്‌ഗാനിസ്‌ഥാനില്‍ അധികാരം പിടിച്ചെടുത്ത താലിബാന്‍ ഭരണകൂടത്തെ ഔദ്യോഗികമായി അംഗീകരിക്കാന്‍ ആഹ്വാനം ചെയ്‌ത്‌ പ്രധാനമന്ത്രി മുഹമ്മദ് ഹസന്‍ അഖുന്ദ്. മുസ്‌ലിം രാജ്യങ്ങള്‍ താലിബാനെ ഔദ്യോഗികമായി അംഗീകരിക്കാന്‍ മുന്‍കൈ എടുക്കണമെന്നും, അങ്ങനെ സംഭവിച്ചാല്‍ രാജ്യത്തിന്...

പടിഞ്ഞാറന്‍ അഫ്‌ഗാനിൽ ഭൂചലനം; 26 മരണം

ഹെറാത്: പടിഞ്ഞാറന്‍ അഫ്‌ഗാനിലുണ്ടായ ഭൂചലനത്തില്‍ 26 പേർ മരിച്ചു. തിങ്കളാഴ്‌ചയാണ് ഭുചലനം അനുഭവപ്പെട്ടത്. റിക്‌ടർ സ്‌കെയിലില്‍ 5.3 രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. കൊല്ലപ്പെട്ടവരില്‍ അഞ്ച് സ്‌ത്രീകളും നാല് കുട്ടികളും ഉള്‍പ്പെടുന്നു. ബാദ്ഗിസ് പ്രവിശ്യയിലെ ഖാദിസ്...

പാഠ്യ പദ്ധതിയിൽ പരിസ്‌ഥിതി സംരക്ഷണം ഉൾപ്പെടുത്താൻ തീരുമാനിച്ച് റൊമാനിയ

ബുക്കാറസ്‌റ്റ്: ദേശീയ സ്‌കൂൾ പാഠ്യപദ്ധതിയിൽ പരിസ്‌ഥിതി സംരക്ഷണം, കാലാവസ്‌ഥാ വ്യതിയാനം എന്നിവ ഉൾപ്പെടുത്താനൊരുങ്ങി റൊമാനിയ. പ്രകൃതി സംരക്ഷണത്തിന്റെ ആവശ്യകതയെ കുറിച്ച് വരുംതലമുറയെ ബോധവാൻമാരാക്കുകയാണ് ഈ വിപ്ളവകരമായ തീരുമാനത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. വിദ്യാഭ്യാസം മനുഷ്യന്റെ മനോഭാവങ്ങളിൽ...

ടോംഗയിൽ സുനാമി മുന്നറിയിപ്പ്

ടോംഗ: തെക്കൻ പസഫിക്കിലെ ടോംഗ ദ്വീപിൽ സുനാമി മുന്നറിയിപ്പ്. കടലിനടിയിൽ അഗ്‌നിപർവ്വതം പൊട്ടിത്തെറിച്ചതിനെ തുടർന്നാണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. ടോംഗയിലെ എല്ലാ മേഖലകളിലും മുന്നറിയിപ്പ് ബാധകമാണെന്ന് ടോംഗ കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തീരദേശ പ്രദേശങ്ങളിൽ...

മൊറോക്കോയിലെ കാലാവസ്‌ഥാ വ്യതിയാനം; മുന്നറിയിപ്പ് നൽകി ലോകബാങ്ക്

മൊറോക്കോ: കാലാവസ്‌ഥാ വ്യതിയാനത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ മൊറോക്കോയിലെ കൊടുങ്കാടുകള്‍ ഭാവിയില്‍ മരുഭൂമിയായി മാറുമെന്ന് മുന്നറിയിപ്പ് നൽകി ലോകബാങ്ക്. രാജ്യത്തിന്റെ വടക്കന്‍ ഭാഗത്ത് കാട്ടുതീ വ്യാപകമായതിനാല്‍ ഏകദേശം 51 ലക്ഷം ഹെക്‌ടർ വനവും...
- Advertisement -