മിഠായി തെരുവിലെ അനധികൃത കൈയേറ്റം ഒഴിപ്പിച്ച് കോർപറേഷൻ; വാക്കുതർക്കം
കോഴിക്കോട്: മിഠായി തെരുവിലെ അനധികൃത കൈയേറ്റം ഒഴിപ്പിച്ച് കോർപറേഷൻ. കടകളുടെ മുൻവശം നടത്തുന്ന കച്ചവടങ്ങളാണ് ഒഴിപ്പിച്ചത്. കോർപറേഷൻ നടപടിക്കെതിരെ വ്യാപാരികൾ പ്രതിഷേധവുമായി രംഗത്തെത്തി. കോർപറേഷൻ ഉദ്യോഗസ്‌ഥരും വ്യാപാരികളും തമ്മിൽ വാക്കുതർക്കത്തിൽ ഏർപ്പെട്ടു.
സെപ്റ്റംബറിൽ മിഠായി...
ഉരുൾപൊട്ടൽ ഭീഷണി; വിലങ്ങാട് അടുപ്പിൻ കോളനിയിലെ കുടുംബങ്ങൾക്ക് പുനരധിവാസം
കോഴിക്കോട്: ഉരുൾപൊട്ടൽ ഭീഷണിയെ തുടർന്ന് നാദാപുരം വിലങ്ങാട് അടുപ്പിൻ കോളനിയിലെ കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നു. 65 കുടുംബങ്ങളെയാണ് പുനരധിവസിപ്പിക്കുക. അടുപ്പിൻ കോളനി ഉരുൾപൊട്ടൽ സാധ്യതയുള്ള മേഖലയാണെന്ന് റവന്യൂ വകുപ്പ് അധികൃതർ പരിശോധന നടത്തി കണ്ടെത്തിയിരുന്നു....
നഴ്‌സുമാരുടെ ക്ഷാമം രൂക്ഷം; ജില്ലയിലെ മെഡിക്കൽ കോളേജിൽ പ്രതിസന്ധി
കോഴിക്കോട്: ജില്ലയിലെ ഗവൺമെന്റ് മെഡിക്കൽ കോളേജിൽ നഴ്‌സുമാരുടെ ക്ഷാമം രൂക്ഷമാകുന്നു. കോവിഡ് ബ്രിഗേഡിന്റെ ഭാഗമായി നിയമിച്ച സ്‌റ്റാഫ് നഴ്‌സുമാരെ പിരിച്ചു വിട്ടിട്ട് ഇപ്പോൾ 8 ദിവസം കഴിഞ്ഞു. ഇതിന് പകരമായി പുതിയ നഴ്‌സുമാരെ...
കോഴിക്കോട് കെഎസ്ആർടിസി ടെർമിനൽ; നിർമാണം ആരംഭിച്ചത് യുഡിഎഫ് എന്ന് മന്ത്രി
കോഴിക്കോട്: ജില്ലയിലെ കെഎസ്ആർടിസി ബസ് സ്‌റ്റാൻഡ് നിർമാണത്തിലെ അപാകതകൾ ചർച്ചചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകി. ടി സിദ്ദീഖാണ് നോട്ടീസ് നൽകിയത്.
എന്നാൽ പ്രതിപക്ഷം ആരെ ഉദ്ദേശിച്ചാണ് അടിയന്തര പ്രമേയ...
നടി കോഴിക്കോട് ശാരദ അന്തരിച്ചു
കോഴിക്കോട്: നടി കോഴിക്കോട് ശാരദ അന്തരിച്ചു. 75 വയസായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ ചികില്‍സയിലായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.
കോഴിക്കോട് വെള്ളിപറമ്പ് സ്വദേശിനിയായ ശാരദ നാടകങ്ങളില്‍ അഭിനയിച്ചു കൊണ്ടായിരുന്നു അഭിനയ ജീവിതത്തിന് തുടക്കമിടുന്നത്....
വ്യാജ പീഡനം പരാതി; വനിതാ എസ്‌ഐക്കെതിരെ വകുപ്പുതല അന്വേഷണം
കോഴിക്കോട്: വാടക കുടിശ്ശിക ചോദിച്ചതിന് വീട്ടുടമയ്‌ക്കെതിരെ വ്യാജ പീഡന പരാതി നൽകിയ വനിതാ എസ്‌ഐക്കെതിരെ വകുപ്പുതല അന്വേഷണം ആരംഭിച്ചു. പരാതി വ്യാജമാണെന്ന് വ്യക്‌തമായതോടെയാണ് നടപടി. കോഴിക്കോട് സിറ്റി പൊലീസിലെ വനിതാ എസ്‌ഐ സുഗുണവല്ലിക്കെതിരെയാണ്...
വ്യാജമദ്യ വിൽപന; കോഴിക്കോട് തുഷാർ ബാർ അടച്ചുപൂട്ടി-വ്യാപക പരിശോധന തുടരും
കോഴിക്കോട്: ജില്ലയിലെ ബാറുകളിലും ഗോഡൗണുകളിലും വ്യാപകമായ പരിശോധന നടത്തുമെന്ന് എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണർ. കോഴിക്കോട് തുഷാര ബാറിൽ നിന്ന് 1000 ലിറ്ററിലധികം വ്യാജ മദ്യം പിടിച്ചെടുത്ത സംഭവത്തിലാണ് നടപടി. പിടികൂടിയ വ്യാജ മദ്യം...
നഴ്‌സിങ് അസിസ്‌റ്റന്റിന് നേരെ രോഗിയുടെ കയ്യേറ്റം; ബീച്ച് ആശുപത്രിയിൽ പ്രതിഷേധം
കോഴിക്കോട്: ബീച്ച് ആശുപത്രിയിൽ നഴ്‌സിങ് അസിസ്‌റ്റന്റിനെ രോഗി കയ്യേറ്റം ചെയ്‌ത സംഭവത്തിൽ പ്രതിഷേധം ശക്‌തമാകുന്നു. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ആശുപത്രിയിലെ ഡോക്‌ടർമാർ ഉൾപ്പടെയുള്ള ജീവനക്കാർ മുഴുവൻ സേവനങ്ങളും നിർത്തിവെച്ച് അരമണിക്കൂർ...







































