റഷ്യൻ എണ്ണ വാങ്ങുമോ? ഒഴിഞ്ഞുമാറി പിയൂഷ് ഗോയൽ, വ്യക്‌തത വരുത്താതെ സർക്കാർ
ന്യൂഡെൽഹി: ഇന്ത്യ റഷ്യയുടെ പക്കൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്തുമെന്ന് യുഎസ് ആവർത്തിച്ച് പ്രസ്‌താവിക്കുമ്പോഴും വ്യക്‌തത വരുത്താതെ കേന്ദ്ര സർക്കാർ. ശനിയാഴ്‌ച നടന്ന വാർത്താ സമ്മേളനത്തിൽ എണ്ണ ഇറക്കുമതിയെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് കേന്ദ്ര...
ഇന്ത്യ-യുഎസ് വ്യാപാരക്കരാർ; സംയുക്‌ത പ്രസ്‌താവന അഞ്ചുദിവസത്തിനകം
ന്യൂഡെൽഹി: ഇന്ത്യ-യുഎസ് വ്യാപാരക്കരാർ സംബന്ധിച്ച ഇരു രാജ്യങ്ങളുടെയും സംയുക്‌ത പ്രസ്‌താവന അഞ്ചുദിവസത്തിനുള്ളിൽ പുറത്തിറങ്ങും. വിപുലമായ ഉഭയകക്ഷി കരാറിന്റെ നിയമപരമായ ചട്ടക്കൂടും ഇതോടൊപ്പമുണ്ടാകും. ഉഭയകക്ഷി കരാറിന്റെ ആദ്യഭാഗം ഏറെക്കുറെ തയ്യാറാണെന്നാണ് വിവരം.
നാലോ അഞ്ചോ ദിവസങ്ങൾക്കുള്ളിൽ...
‘വിവാഹിതയായ സ്‌ത്രീക്ക് വിവാഹ വാഗ്‌ദാനം നൽകി ബലാൽസംഗം ചെയ്‌തെന്ന് പറയാനാകില്ല’
ന്യൂഡെൽഹി: വിവാഹിതയായ ഒരു സ്‌ത്രീക്ക് വിവാഹ വാഗ്‌ദാനം നൽകി ബലാൽസംഗം ചെയ്‌തുവെന്ന് പറഞ്ഞ് പുരുഷനെതിരെ ബലാൽസംഗ കേസ് ഫയൽ ചെയ്യാൻ കഴിയില്ലെന്ന് സുപ്രീം കോടതി. ജസ്‌റ്റിസുമാരായ ബിവി. നാഗരത്‌ന, ഉജ്‌ജ്വൽ ഭുയാൻ എന്നിവരടങ്ങിയ...
‘ഊർജ സുരക്ഷ പ്രധാനം; ലാഭമുണ്ടെങ്കിൽ വെനസ്വേലയിൽ നിന്നും എണ്ണ വാങ്ങാൻ തയ്യാർ’
ന്യൂഡെൽഹി: 140 കോടി ജനങ്ങളുടെ ഊർജ സുരക്ഷ ഉറപ്പാക്കുന്നതിനാണ് പെട്രോളിയം ഉൽപ്പന്നങ്ങൾ വാങ്ങുന്ന കാര്യത്തിൽ ഇന്ത്യ മുൻഗണന നൽകുന്നതെന്ന് വിദേശകാര്യ മന്ത്രാലയം. ഇത് സർക്കാരിന്റെ പരമപ്രധാനമായ ലക്ഷ്യമാണെന്ന് പലതവണ പരസ്യമായി വ്യക്‌തമാക്കിയതാണെന്നും വിദേശകാര്യ...
‘ഇന്ത്യ നിരന്തരം ചെറുപ്പമാവുന്നു’; മോദി രാജ്യസഭയിൽ, ബഹിഷ്‌കരിച്ച് പ്രതിപക്ഷം
ന്യൂഡെൽഹി: ലോകം മുഴുവൻ ഇന്ത്യയുടെ പ്രാഗൽഭ്യം തിരിച്ചറിഞ്ഞെന്നും ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്‌തിയായി ഇന്ത്യ മാറുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യസഭയിൽ നന്ദിപ്രമേയ ചർച്ചയുടെ മറുപടി പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
ഇന്ത്യയുടെ വേഗത്തിലുള്ള പുരോഗതി രേഖപ്പെടുത്തിയ...
മണിപ്പൂരിൽ രാഷ്‍ട്രപതി ഭരണം പിൻവലിച്ചു; ബിജെപി സർക്കാർ അധികാരത്തിൽ
ഇംഫാൽ: മണിപ്പൂരിൽ രാഷ്‍ട്രപതി ഭരണം പിൻവലിച്ച് ബിജെപി സർക്കാർ അധികാരത്തിലേറി. ബിജെപി നിയമസഭാകക്ഷി നേതാവായി തിരഞ്ഞെടുക്കപ്പെട്ട യുംനാം ഖേംചന്ദ് സിംഗിന്റെ നേതൃത്വത്തിലുള്ള സർക്കാരാണ് വൈകീട്ട് സത്യപ്രതിജ്‌ഞ ചെയ്‌ത് അധികാരമേറ്റത്.
കുക്കി വിഭാഗത്തിൽ നിന്നുള്ള വനിതാ...
കുത്തിവെപ്പ് എടുത്തിട്ടും മരണം; രാജ്യത്ത് വ്യാജ പേവിഷ വാക്‌സിൻ വ്യാപകം, ഇടപെട്ട് കേന്ദ്രം
ന്യൂഡെൽഹി: രാജ്യത്ത് വ്യാജ പേവിഷ വാക്‌സിൻ പ്രചരിക്കുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ സ്‌ഥിരീകരണം. ആന്റിറേബീസ് വാക്‌സിൻ എടുത്തിട്ടും പേവിഷബാധയേറ്റുള്ള മരണങ്ങൾ കേരളത്തിൽ ഉൾപ്പടെ വിവാദമായ പശ്‌ചാത്തലത്തിലാണ് മന്ത്രാലയത്തിന്റെ വിശദീകരണം.
റേബീസ് വാക്‌സിനെതിരെ ആരോപണം ഉയർന്നതിനെ...
അജിത് ഡോവൽ സൗദിയിൽ; തന്ത്രപ്രധാന കൂടിക്കാഴ്‌ചകൾ
ന്യൂഡെൽഹി: ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് (എൻഎസ്എ) അജിത് ഡോവൽ ചൊവ്വാഴ്‌ച സൗദിയിലെത്തി. പശ്‌ചിമേഷ്യൻ രാജ്യങ്ങളുമായുള്ള ബന്ധം കൂടുതൽ ദൃഢമാകുന്ന സാഹചര്യത്തിലാണ് സന്ദർശനം. മേഖലയിൽ ഗാസ സമാധാന പദ്ധതി നിർണായക ഘട്ടത്തിലെത്തി നിൽക്കുമ്പോൾ ഡോവലിന്റെ...







































