Fri, Jul 31, 2026
37.3 C
Dubai

കർണാടകയിലെ അധികാര കൈമാറ്റം; ഡെൽഹിയിൽ നിർണായക യോഗം

ബെംഗളൂരു: കർണാടക മുഖ്യമന്ത്രി സ്‌ഥാനം സംബന്ധിച്ച തർക്കം തുടരുന്ന പശ്‌ചാത്തലത്തിൽ ഡെൽഹിയിൽ നിർണായക യോഗം. മുഖ്യമന്ത്രി സിദ്ധരാമയ്യയെയും ഡികെ ശിവകുമാറിനെയും ഒരുമിച്ചിരുത്തിയാണ് കോൺഗ്രസ് ദേശീയ നേതൃത്വം ചർച്ച നടത്തുന്നത്. ഹൈക്കമാൻഡ് ചർച്ച ചെയ്‌ത്‌...

കേരളത്തിലെ എസ്‌ഐആറിന് അടിയന്തിര സ്‌റ്റേ ഇല്ല; ഹരജി ഡിസംബർ രണ്ടിന് പരിഗണിക്കും

ന്യൂഡെൽഹി: കേരളത്തിലെ വോട്ടർ പട്ടിക തീവ്രപരിഷ്‌കരണത്തിൽ (എസ്‌ഐആർ) അടിയന്തിര സ്‌റ്റേ ഇല്ല. കേരളത്തിലെ എസ്‌ഐആർ നടപടിക്രമങ്ങൾ തുടരുന്നതിന് തടസമില്ലെന്ന് സുപ്രീം കോടതി വ്യക്‌തമാക്കി. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ സാഹചര്യത്തിൽ എസ്‌ഐആർ നീട്ടിവെക്കണമെന്ന് ആവശ്യപ്പെട്ട്...

‘സംസ്‌ഥാന സർക്കാരിന് തിരഞ്ഞെടുപ്പ് നടപടികളിൽ ഇടപെടാനാകില്ല’; തിര.കമ്മീഷൻ സുപ്രീം കോടതിയിൽ

ന്യൂഡെൽഹി: കേരളത്തിലെ എസ്‌ഐആർ നടപടികൾ നിർത്തിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജികളെ ശക്‌തമായി എതിർത്ത് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ. സംസ്‌ഥാന സർക്കാരിന് തിരഞ്ഞെടുപ്പ് നടപടികളിൽ ഇടപെടാനാകില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീം കോടതിയിൽ വ്യക്‌തമാക്കി. സർക്കാരിന്റെ ഹരജിയെ...

ഉറി ജലവൈദ്യുത നിലയം ലക്ഷ്യമിട്ട് പാക്കിസ്‌ഥാൻ; ശ്രമം തകർത്ത് സിഐഎസ്എഫ്

ന്യൂഡെൽഹി: ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് കൂടുതൽ വെളിപ്പെടുത്തലുമായി സിഐഎസ്എഫ്. ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ച് മണിക്കൂറുകൾക്കുള്ളിൽ നിയന്ത്രണ രേഖയ്‌ക്ക്‌ സമീപമുള്ള ഇന്ത്യയുടെ ഉറി ജലവൈദ്യുത നിലയം പാക്കിസ്‌ഥാൻ ലക്ഷ്യമിട്ടതായി സിഐഎസ്എഫ് വ്യക്‌തമാക്കി. ശ്രമം...

സുബീൻ ഗാർഗിന്റേത് കൊലപാതകമെന്ന് അസം സർക്കാർ; പിന്നിൽ ഞെട്ടിക്കുന്ന കാരണങ്ങൾ

കൊൽക്കത്ത: അസമീസ് ഗായകൻ സുബീൻ ഗാർഗിന്റെ (52) മരണം കൊലപാതകമെന്ന് അസം സർക്കാർ. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ ഇക്കാര്യം നിയമസഭയെ അറിയിച്ചു. സിംഗപ്പൂരിലെ നോർത്ത് ഈസ്‌റ്റ് ഇന്ത്യ ഫെസ്‌റ്റിവലിൽ പാടാനെത്തിയ സുബീന്,...

എത്യോപ്യയിലെ അഗ്‌നിപർവത സ്‍ഫോടനം; വ്യോമഗതാഗതം ആശങ്കയിൽ

ന്യൂഡെൽഹി: ആഫ്രിക്കൻ രാജ്യമായ എത്യോപ്യയിലെ ഹയ്‌ലി ഗുബ്ബി അഗ്‌നിപർവതം പൊട്ടിത്തെറിച്ചത് മൂലമുണ്ടായ ചാരവും പൊടിപടലങ്ങളും ഉത്തരേന്ത്യൻ ആകാശത്ത് പടരുന്നത് വ്യോമഗതാഗതത്തിന് ആശങ്ക സൃഷ്‌ടിക്കുന്നു. ഡെൽഹി, ഹരിയാന, സമീപത്തുള്ള ഉത്തർപ്രദേശ് മേഖല എന്നിവയ്‌ക്ക് മുകളിലൂടെ...

ബോളിവുഡ് ഇതിഹാസ നടൻ ധർമേന്ദ്ര അന്തരിച്ചു

മുംബൈ: ബോളിവുഡ് ഇതിഹാസ നടൻ ധർമേന്ദ്ര അന്തരിച്ചു. 89 വയസായിരുന്നു. ദീർഘകാലമായി അസുഖ ബാധിതനായി ചികിൽസയിൽ ആയിരുന്നു. മുംബൈയിലെ വസതിയിലായിരുന്നു അന്ത്യം. ഡിസംബർ എട്ടിന് 90ആം ജൻമദിനം ആഘോഷിക്കാനിരിക്കെയാണ് അന്ത്യം. ശ്വാസതടസത്തെ തുടർന്ന് ഒക്‌ടോബർ...

ജസ്‌റ്റിസ്‌ സൂര്യകാന്ത് സുപ്രീം കോടതി ചീഫ് ജസ്‌റ്റിസായി സ്‌ഥാനമേറ്റു

ന്യൂഡെൽഹി: ജസ്‌റ്റിസ്‌ സൂര്യകാന്ത് ഇന്ത്യയുടെ 53ആംമത് ചീഫ് ജസ്‌റ്റിസായി സ്‌ഥാനമേറ്റു. രാഷ്‌ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്‌ട്രപതി ദ്രൗപതി മുർമു സത്യവാചകം ചൊല്ലി കൊടുത്തു. സത്യപ്രതിജ്‌ഞാ ചടങ്ങിൽ പങ്കെടുക്കാൻ വിദേശരാജ്യങ്ങളിലെ ചീഫ് ജസ്‌റ്റിസുമാർ...
- Advertisement -