Wed, May 20, 2026
29 C
Dubai

പാപ്പിനിശ്ശേരിയിൽ തെരുവുനായ്‌ക്കൾ ചത്ത് വീഴുന്നു; നടപടി എടുക്കാതെ അധികൃതർ

കണ്ണൂർ: പാപ്പിനിശ്ശേരിയിൽ തെരുവുനായ്‌ക്കൾ ചത്ത് വീഴുന്നു. പാപ്പിനിശ്ശേരി പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലാണ് തെരുവുനായ്‌ക്കൾ ചത്ത് വീഴുന്നത്. അരോളി, നാരയൻകുളം, കല്ലൂരി, വളപട്ടണം പാലത്തിന് സമീപം, പഴയങ്ങാടി റോഡ് കവല തുടങ്ങിയ സ്‌ഥലങ്ങളിലെല്ലാം ഇത്തരത്തിൽ...

നിക്ഷേപിച്ച പണം തിരികെ ലഭിക്കുന്നില്ല; ദേലംപാടി സഹകരണ ബാങ്കിൽ  പ്രതിഷേധം

കാസർഗോഡ്: ചിട്ടിയുടെ കാലാവധി കഴിഞ്ഞിട്ടും ബാങ്കിൽ നിക്ഷേപിച്ച പണം തിരികെ ലഭിക്കാത്തതിനെ തുടർന്ന് ദേലംപാടി സർവീസ് സഹകരണ ബാങ്കിൽ ഇടപാടുകാരുടെ കുത്തിയിരിപ്പ് പ്രതിഷേധം. ചിട്ടിയിൽ അടച്ച ഒരുലക്ഷം രൂപ നൽകണമെന്ന് ആവശ്യപ്പെട്ടിട്ടും ബാങ്കിൽ...

കോഴിക്കോട് പെൺവാണിഭം; പെൺകുട്ടികളെ റെസ്‌ക്യൂ ഹോമിലേക്ക് മാറ്റി; ഏജന്റിനായി തിരച്ചിൽ ഊർജിതം

കോഴിക്കോട്: കോട്ടൂളി റോഡിൽ വാടക വീട് കേന്ദ്രീകരിച്ച്‌ പ്രവർത്തിക്കുന്ന പെൺവാണിഭ സംഘത്തിലെ ഇരകളായ രണ്ട് പെൺകുട്ടികളെ റെസ്‌ക്യൂ ഹോമിലേക്ക് മാറ്റിയതായി മെഡിക്കൽ കോളേജ് പോലീസ് അറിയിച്ചു. ഇവർ പെൺവാണിഭ സംഘത്തിൽ അകപ്പെട്ടുപോയവരാണ്. ഇതിൽ...

കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവം; ചന്ദനം മുറിച്ചു കടത്താനുള്ള ശ്രമത്തിനിടെയെന്ന് പോലീസ്

പാലക്കാട്: അട്ടപ്പാടി കോട്ടത്തറയിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടത് ചന്ദനം മുറിച്ചു കടത്താനുള്ള ശ്രമത്തിനിടെയെന്ന് പോലീസ്. ഒക്‌ടോബർ 15ന് ആണ് കോട്ടത്തറ റോഡിന് സമീപം ആന ചവിട്ടിയ നിലയിൽ തച്ചമ്പാറ തെക്കുംപുറം സ്വദേശി...

മേപ്പാടി-ചൂരൽമല റോഡ് താൽക്കാലികമായി സഞ്ചാര യോഗ്യമാക്കും

കൽപ്പറ്റ: മേപ്പാടി-ചൂരൽമല റോഡ് നവീകരണത്തിനുള്ള റീ ടെൻഡർ നടപടികൾ വൈകുമെന്നതിനാൽ റോഡ് താൽക്കാലികമായി പാച്ച് വർക്കുകൾ നടത്തി സഞ്ചാര യോഗ്യമാക്കും. ജില്ലാ കളക്‌ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായത്....

എൻഡോസൾഫാൻ ഇരയായ അഞ്‌ജലിയുടെയും അമ്മയുടെയും ദുരിത ജീവിതത്തിന് പരിഹാരമാകുന്നു

കാസർഗോഡ്: വിദ്യാനഗറിലെ എൻഡോസൾഫാൻ ഇരയായ മകളുടെയും അമ്മയുടെയും ദുരിതങ്ങൾക്ക് പരിഹാരമാകുന്നു. വിദ്യാനഗറിലെ രാജേശ്വരിയമ്മയും എൻഡോസൾഫാൻ ഇരയായ അഞ്‌ജലിയുമാണ് വർഷങ്ങളായി ദുരിത ജീവിതം നയിക്കുന്നത്. എട്ട് വർഷമായി ഇരുമ്പ് കമ്പികൾ കൊണ്ട് വാതിൽ തീർത്ത്...

മങ്കടയിൽ 12-കാരിക്ക് പീഡനം; അമ്മയുടെ കാമുകൻ അറസ്‌റ്റിൽ

മലപ്പുറം: മങ്കടയിൽ 12-കാരിയെ പീഡിപ്പിച്ച കേസിൽ പെൺകുട്ടിയുടെ അമ്മയുടെ കാമുകൻ അറസ്‌റ്റിൽ. ഒളിവിലായിരുന്ന പ്രതി മഞ്ചേരി പോക്‌സോ സ്‌പെഷ്യൽ കോടതിയിൽ കീഴടങ്ങുകയായിരുന്നു. പാലക്കാട് ചെർപ്പുളശ്ശേരി ചളവറ സ്വദേശി വിനീഷ് ആണ് കോടതിയിൽ ഹാജരായത്....

പേരാവൂരിൽ വൻ ലഹരി വസ്‌തു ശേഖരം പിടികൂടി

കണ്ണൂർ: പേരാവൂരിൽ വൻ ലഹരി വസ്‌തു ശേഖരം പിടികൂടി. മുരിങ്ങോടി നമ്പിയോട് വാടക വീട്ടിൽ സൂക്ഷിച്ചിരുന്ന നിരോധിത പാൻ ഉൽപ്പന്നങ്ങളാണ് പിടികൂടിയത്. 25,500 പാക്കറ്റ് ഹാൻസ്, 1050 കൂൾ തുടങ്ങിയവയാണ് പിടിച്ചെടുത്തത്. 23...
- Advertisement -