പാലക്കാട്: കൽപ്പാത്തി രഥോൽസവം സമാപിച്ചു. പത്ത് ദിവസമായി തുടരുന്ന രഥോൽസവം ഇന്നലെ വൈകുന്നേരമാണ് സമാപിച്ചത്. നാല് ക്ഷേത്രങ്ങളിലും പ്രത്യേക രഥപ്രയാണം നടത്തി. അതേമസമയം, കോവിഡ് നിയന്ത്രണങ്ങൾ ഉള്ളതിനാൽ ദേവരഥ സംഗമം ഒഴിവാക്കിയാണ് രഥോൽസവം സമാപിച്ചത്. വലിയ രഥങ്ങൾ വലിക്കാൻ കൂടുതൽ ആളുകളുടെ സേവനം ആവശ്യമുള്ളതിനാൽ ചെറിയ രഥങ്ങൾ മാത്രമാണ് ഇത്തവണ ഉൽസവത്തിന് ഉണ്ടായിരുന്നത്.
കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി വളരെ ചുരുക്കം ആളുകൾക്ക് മാത്രമാണ് ഉൽസവത്തിൽ പങ്കെടുക്കാൻ സർക്കാർ പ്രത്യേക അനുമതി നൽകിയിരുന്നത്. നിയന്ത്രണങ്ങള്‍ ഉറപ്പാക്കാന്‍ പത്ത് സെക്‌ടറല്‍ മജിസ്‌ട്രേറ്റുമാരെ ചുമതലപ്പെടുത്തിയിരുന്നു. അവസാന ദിവസമായ ഇന്നലെയായിരുന്നു ചടങ്ങിൽ കൂടുതൽ ആളുകൾ എത്തിയത്.
രണ്ട് ഡോസ് വാക്‌സിന്‍ എടുത്ത കല്‍പാത്തിയിലെ ആളുകള്‍ക്ക് മാത്രമാണ് ഉൽസവത്തില്‍ പങ്കെടുക്കാൻ അനുമതി. പുറമേ നിന്നുള്ള ആളുകൾക്ക് ഉൽസവത്തിൽ പങ്കെടുക്കാൻ അനുമതി ഉണ്ടായിരുന്നില്ല. അതേസമയം കഴിഞ്ഞ രണ്ട് വർഷങ്ങളിലും കോവിഡിനെ തുടർന്ന് രഥോൽസവം ചടങ്ങ് മാത്രമായി ചുരുക്കിയിരുന്നു. അടുത്ത വർഷമെങ്കിലും രഥസംഗമത്തോടെ രഥോൽസവം നടത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് വിശ്വാസികൾ.
Most Read: മഴ കുറഞ്ഞു; ഇന്ന് ഒറ്റപ്പെട്ട സ്‌ഥലങ്ങളിൽ മഴക്ക് സാധ്യത