കണ്ണൂരിൽ നിന്ന് യുഎഇയിലേക്കുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുന്നു
കണ്ണൂർ: യുഎഇയിലേക്കുള്ള വിമാന സർവീസുകൾ കണ്ണൂരിൽ നിന്ന് പുനരാരംഭിക്കുന്നു. ഇന്ന് മുതൽ സർവീസുകൾ ആരംഭിക്കുമെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു. ആദ്യ ദിനം ദുബായിലേക്കാവും സർവീസ് നടത്തുക.
ഇന്ത്യയിൽ നിന്നുള്ള യാത്രാ വിമാനങ്ങൾക്ക് യുഎഇയിൽ ഇറങ്ങാൻ...
നവീകരിച്ച പാത മാസങ്ങൾക്കുള്ളിൽ തകർന്നു; ജല അതോറിറ്റിക്കെതിരെ പൊതുമരാമത്ത് വകുപ്പ്
പാലക്കാട്: മാസങ്ങൾക്ക് മുൻപ് നവീകരണം പൂർത്തിയാക്കിയ പാത വാഹനങ്ങൾ ഓടാൻ തുടങ്ങിയതോടെ തകർന്നു. അഞ്ചുകോടി ചിലവഴിച്ച് നവീകരിച്ച കുനിശ്ശേരി-ചേരാമംഗലം-നെൻമാറ പാതയാണ് വാഹനങ്ങൾ ഓടിത്തുടങ്ങിയതോടെ ടാറിങ് താഴ്ന്നും വശങ്ങൾ വിണ്ടുകീറിയും തകർന്നത്. കെഡി പ്രസേനൻ...
ജിദ്ദ ഐസിഎഫ് നിരാലംബരായ ഇരുനൂറ് കുടുംബങ്ങൾക്ക് ജീവിതോപാധി ഒരുക്കുന്നു
മലപ്പുറം: നിർധനരും നിത്യ വരുമാനത്തിന് പ്രയാസപ്പെടുന്നവരുമായ ഇരുന്നൂറ് കുടുംബങ്ങൾക്ക് രണ്ട് വീതം വളർത്താടുകളെ നൽകിയാണ് ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐസിഎഫ്) പുതിയ മാതൃക തീർക്കുന്നത്.
ജിദ്ദ ഐസിഎഫ് കമ്മിറ്റിയുടെ 'കുടുംബ ക്ഷേമ പദ്ധതി'യിൽ ഉൾപ്പെടുത്തിയാണ്...
മഅ്ദിന്‍ അക്കാദമി ‘ഹിജ്‌റ ക്യാംപയിൻ’ ആരംഭിച്ചു
മലപ്പുറം: ഇസ്‌ലാമിക് കലണ്ടറിലെ ആദ്യ മാസമായ മുഹറത്തോടനുബന്ധിച്ച് മഅ്ദിന്‍ അക്കാദമിക്ക് കീഴില്‍ സംഘടിപ്പിക്കുന്ന 'ഹിജ്‌റ ക്യാംപയിൻ' ആരംഭിച്ചു. 15 ദിവസം നീണ്ടുനില്‍ക്കുന്ന പരിപാടിയുടെ ഉൽഘാടനകർമം മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍...
സേവനരംഗത്ത് കർമനിരതരാവുക; പൊന്‍മള ഉസ്‌താദ് ‘സാന്ത്വന സദനം’ പരിപാടിയിൽ
മലപ്പുറം: സമൂഹം ഏറ്റവുമധികം സാന്ത്വനം ആഗ്രഹിക്കുന്ന ഇക്കാലത്ത് സേവനരംഗത്ത് കർമനിരതരാവാൻ കൂടുതൽ യുവാക്കള്‍ മുന്നോട്ട് വരണമെന്ന് സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറി പൊന്‍മള അബ്‌ദുൽ ഖാദിര്‍ (പൊന്‍മള ഉസ്‌താദ്) മുസ്‌ലിയാർ അഭ്യർഥിച്ചു.
അശരണര്‍ക്ക്...
ഫസൽ വധക്കേസ്; കോടതി വിധി പോരാട്ടത്തിന്റെ വിജയമെന്ന് എംവി ജയരാജൻ
കണ്ണൂര്‍: തലശേരി ഫസൽ വധക്കേസിൽ കാരായി രാജനും ചന്ദ്രശേഖരനും ജാമ്യ വ്യവസ്‌ഥയിൽ ഇളവനുവദിച്ച് ഹൈക്കോടതി വിധിയിൽ പ്രതികരിച്ച് സിപിഎം നേതൃത്വം. ഏഴര വര്‍ഷത്തിന് ശേഷം നാടുകടുത്തല്‍ ശിക്ഷയില്‍ നിന്നും കാരായി രാജനെയും, കാരായി...
അതിർത്തി പ്രദേശങ്ങളിൽ ചാരായ വിൽപന വ്യാപകം; നടപടി എടുക്കാതെ അധികൃതർ
പാലക്കാട്: അതിർത്തി പ്രദേശങ്ങളിൽ വാറ്റ്, ചാരായ വിൽപന സജീവം. ഗോവിന്ദാപുരം, ചെമ്മണാമ്പതി, നീളിപ്പാറ, കിഴവൻ പുതൂർ തുടങ്ങിയ അതിർത്തി പ്രദേശങ്ങളിലാണ് വാറ്റ്, ചാരായ വിൽപനകൾ വ്യാപകമായി നടക്കുന്നത്. എന്നാൽ, അധികൃതർ വേണ്ട നടപടി...
ജോലിയും ശമ്പളവുമില്ല; കമ്പമല എസ്‌റ്റേറ്റിലെ തൊഴിലാളികളുടെ വിഷയത്തിൽ ഇടപെട്ട് കളക്‌ടർ
വയനാട്: കമ്പമല എസ്‌റ്റേറ്റിലെ തോട്ടം തൊഴിലാളികൾ ജോലിയും ശമ്പളവും ഇല്ലാതെ ദുരിത ജീവിതം നയിക്കുന്ന വിഷയത്തിൽ ഇടപെട്ട് വയനാട് ജില്ലാ കളക്‌ടർ. ഉടൻ തന്നെ എസ്‌റ്റേറ്റ് സന്ദർശിക്കാൻ തഹസിൽദാർക്ക് കളക്‌ടർ നിർദ്ദേശം നൽകി....








































