സേവനരംഗത്ത് കർമനിരതരാവുക; പൊന്‍മള ഉസ്‌താദ്‌ ‘സാന്ത്വന സദനം’ പരിപാടിയിൽ

By Desk Reporter, Malabar News
Ponmala Usthad at the 'Santhwana Sadhanam' program
പ്രാർഥനാഹാൾ ഉൽഘാടനം പൊന്‍മള അബ്‌ദുൽഖാദിര്‍ മുസ്‌ലിയാര്‍ നിര്‍വഹിക്കുന്നു
Ajwa Travels

മലപ്പുറം: സമൂഹം ഏറ്റവുമധികം സാന്ത്വനം ആഗ്രഹിക്കുന്ന ഇക്കാലത്ത് സേവനരംഗത്ത് കർമനിരതരാവാൻ കൂടുതൽ യുവാക്കള്‍ മുന്നോട്ട് വരണമെന്ന് സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറി പൊന്‍മള അബ്‌ദുൽ ഖാദിര്‍ (പൊന്‍മള ഉസ്‌താദ്‌) മുസ്‌ലിയാർ അഭ്യർഥിച്ചു.

അശരണര്‍ക്ക് അത്താണിയാകാനും നിരാലംബരെ സംരക്ഷിക്കാനുമായി മഞ്ചേരി ഇരുപത്തിരണ്ടാം മൈലിൽ കഴിഞ്ഞ വർഷം നിർമാണം പൂർത്തീകരിച്ച് നാടിന് കൈമാറിയ സ്വാന്തന സദനത്തിൽ സംവിധാനിച്ചതാണ് പ്രാർഥനാഹാൾ. ഇതിന്റെ ഔദ്യോഗിക ഉൽഘാടനകർമം നിർവഹിച്ചു സംസാരിക്കവെയാണ് പൊന്‍മള ഉസ്‌താദ്‌ യുവാക്കളോട് കർമനിരതരാവാൻ അഭ്യർഥന നടത്തിയത്.

നിലവിൽ നൂറുകണക്കിന് ആളുകൾക്ക് സഹായമായി മാറുന്ന അത്യാധുനിക സാന്ത്വന സദനം എസ്‌വൈഎസ്‍ മലപ്പുറം ഈസ്‌റ്റ്‌ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് സ്‌ഥാപിതമായത്. പ്രാർഥനാഹാൾ ഉൽഘാടന ചടങ്ങിൽ കൂറ്റമ്പാറ അബ്‌ദുറഹ്‌മാൻ ദാരിമി, സയ്യിദ് ഹബീബ് കോയ തങ്ങള്‍, ഇകെ മുഹമ്മദ് കോയ സഖാഫി എന്നിവർ സംബന്ധിച്ചു.

എന്‍എം സാദിഖ് സഖാഫി, വടശ്ശേരി ഹസന്‍ മുസ്‌ലിയാര്‍, എം അബൂബക്കര്‍ മാസ്‌റ്റർ പടിക്കല്‍, പിഎം മുസ്‌തഫ മാസ്‌റ്റർ കോഡൂര്‍, അബ്‌ദുറശീദ് സഖാഫി പത്തപ്പിരിയം, സികെ ഹസൈനാര്‍ സഖാഫി, കെപി ജമാല്‍ കരുളായി, എപി ബശീര്‍ ചെല്ലക്കൊടി, വിപിഎം ഇസ്ഹാഖ് തുടങ്ങിയവരും ഉൽഘാടന കർമത്തിൽ സന്നിഹിതരായിരുന്നു.

Most Read: കണ്ണൻ പട്ടാമ്പിക്കെതിരായ പീഡനപരാതി; അറസ്‌റ്റ്‌ വൈകുന്നു; മുഖ്യമന്ത്രിയെ സമീപിച്ച് യുവഡോക്‌ടർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE