മഅ്ദിന്‍ അക്കാദമി ‘ഹിജ്‌റ ക്യാംപയിൻ’ ആരംഭിച്ചു

By Desk Reporter, Malabar News
Ma'din Academy Started 'Hijra Campaign'
'ഹിജ്‌റ ക്യാംപയിൻ' കേരള മുസ്‌ലിം ജമാഅത്ത് സംസ്‌ഥാന ജനറല്‍ സെക്രട്ടറിയും മഅ്ദിന്‍ ചെയര്‍മാനുമായ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ഉൽഘാടനം നിർവഹിക്കുന്നു
Ajwa Travels

മലപ്പുറം: ഇസ്‌ലാമിക് കലണ്ടറിലെ ആദ്യ മാസമായ മുഹറത്തോടനുബന്ധിച്ച് മഅ്ദിന്‍ അക്കാദമിക്ക് കീഴില്‍ സംഘടിപ്പിക്കുന്ന ഹിജ്‌റ ക്യാംപയിൻ ആരംഭിച്ചു. 15 ദിവസം നീണ്ടുനില്‍ക്കുന്ന പരിപാടിയുടെ ഉൽഘാടനകർമം മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ഉൽഘാടനം നിർവഹിച്ചു.

വിവിധ പരിപാടികളുടെ പ്രഖ്യാപനവും ഖലീൽ ബുഖാരി തങ്ങൾ നടത്തി. ഓരോ പുതുവര്‍ഷ പുലരിയേയും പുതിയ ചിന്തകള്‍ കൊണ്ട് വരവേല്‍ക്കണമെന്നും തിൻമയില്‍ നിന്ന് നൻമയിലേക്കുള്ള പലായനമാണ് ഹിജ്‌റ നല്‍കുന്ന സന്ദേശമെന്നും ഇദ്ദേഹം വിശ്വാസികളെ ഓർമപ്പെടുത്തി.

ഹിജ്‌റ ക്യാംപയിനിന്റെ ഭാഗമായി ഹിജ്‌റ ശില്‍പശാല, ദശദിന ചരിത്ര പ്രഭാഷണം, ഗോള ശാസ്‌ത്ര സെമിനാര്‍, സ്‌കൂള്‍ ഓഫ് ഖുര്‍ആന്‍, ക്വിസ് മൽസരം, പ്രബന്ധ മൽസരം എന്നിവ നടക്കും. മുഹറം 10ന് നടക്കുന്ന പ്രാർഥനാ സമ്മേളനത്തോടെ ഹിജ്‌റ ക്യാംപയിൻ സമാപിക്കും.

പരിപാടിയില്‍ സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, സയ്യിദ് ഖാസിം സ്വാലിഹ് അല്‍ ഐദറൂസി, സമസ്‌ത ജില്ലാ സെക്രട്ടറി ഇബ്‌റാഹീം ബാഖവി മേല്‍മുറി, അബ്‌ദുൽ ജലീല്‍ സഖാഫി കടലുണ്ടി, സുലൈമാന്‍ ഫൈസി കിഴിശ്ശേരി, അബൂബക്കര്‍ സഖാഫി അരീക്കോട്, അബ്‌ദുന്നാസിര്‍ അഹ്‌സനി കരേക്കാട്, അബൂബക്കര്‍ അഹ്‌സനി പറപ്പൂര്‍, അഷ്‌റഫ് സഖാഫി പൂക്കോട്ടൂര്‍ എന്നിവര്‍ പ്രസംഗിച്ചു.

Most Read: കർക്കിട വാവ്; ബലി തര്‍പ്പണത്തിന് നിയന്ത്രണങ്ങളിൽ ഇളവ് നൽകണമെന്ന് കെ സുരേന്ദ്രൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE