ജിദ്ദ ഐസിഎഫ് നിരാലംബരായ ഇരുനൂറ് കുടുംബങ്ങൾക്ക് ജീവിതോപാധി ഒരുക്കുന്നു

By Desk Reporter, Malabar News
ICF Jeddah provides livelihood to 200 needy families
Representational Image
Ajwa Travels

മലപ്പുറം: നിർധനരും നിത്യ വരുമാനത്തിന് പ്രയാസപ്പെടുന്നവരുമായ ഇരുന്നൂറ് കുടുംബങ്ങൾക്ക് രണ്ട് വീതം വളർത്താടുകളെ നൽകിയാണ് ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐസിഎഫ്) പുതിയ മാതൃക തീർക്കുന്നത്.

ജിദ്ദ ഐസിഎഫ് കമ്മിറ്റിയുടെ കുടുംബ ക്ഷേമ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ആടുവിതരണം നടത്തുക. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നും പ്രയാസപ്പെടുന്ന കുടുംബങ്ങളെയാണ് ക്ഷേമ പദ്ധതിയുടെ ഗുണഭോക്‌തക്കളായി തെരഞ്ഞെടുത്തിട്ടുള്ളത്.

ഈ വിഭാഗത്തിൽ പെടുന്ന മുൻ പ്രവാസികൾ, വിധവകൾ, നിത്യ രോഗികൾ തുടങ്ങിയ ഇരുനൂറോളം കുടുംബങ്ങൾക്ക് കാൽ കോടിയിലധികം രൂപ ചെലവ് വരുന്ന ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും; ഐസിഎഫ് ഭാരവാഹികൾ അറിയിച്ചു.

കോവിഡ് പ്രതിസന്ധി തീർത്ത പ്രയാസങ്ങളുടെ കൂടി സാഹചര്യത്തിൽ പ്രവാസികളുടെയും കുടുംബങ്ങളുടെയും സാമ്പത്തിക – ആരോഗ്യ മേഖലകളിലെ അതിജീവനം ലക്ഷ്യമാക്കി ജിദ്ദ ഐസിഎഫ് നടത്തുന്ന ‘ത്രൈവ് ഹെൽത് & വെൽത്ത്’ ക്യാംപയിനിന്റെ ഭാഗമായാണ് കുടുംബ ക്ഷേമ പദ്ധതി പ്രഖ്യാപിച്ചിട്ടുള്ളത്. നേരത്തെ കോവിഡ് പ്രതിസന്ധിയിൽ പ്രയാസപ്പെട്ടിരുന്ന പ്രവാസികൾ, മദ്രസ അധ്യാപകർ എന്നിവർക്കായി കാൽ കോടി രൂപയുടെ സാമ്പത്തിക സഹായം നൽകിയിരുന്നു.

ICF Jeddah provides livelihood to 200 needy families
Representational Image

നിരാലംബരായ കുടുംബങ്ങൾക്ക് വളർത്തു ആടുകളെ നൽകുന്ന പദ്ധതിയുടെ ഉൽഘാടനം ഓഗസ്‌റ്റ്‌ 7ന് ശനിയാഴ്‌ച കേരള മുസ്‌ലിം ജമാഅത്ത് സംസ്‌ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്രാഹിം ഖലീൽ അൽ ബുഖാരി തങ്ങൾ നിർവഹിക്കും. രാവിലെ ഒൻപത് മണിക്ക് മഞ്ചേരി സാന്ത്വന കേന്ദ്രത്തിൽ നടക്കുന്ന ഉൽഘാടന സംഗമത്തിൽ കേരള മുസ്‌ലിം ജമാഅത്ത് സംസ്‌ഥാന സെക്രട്ടറി വണ്ടൂർ അബ്‌ദുറഹ്‌മാൻ ഫൈസി, ജില്ലാ പ്രസിഡണ്ട് കൂറ്റമ്പാറ അബ്‌ദുറഹ്‌മാൻ ദാരിമി, എസ്‌വൈഎസ്‍ സംസ്‌ഥാന ഫിനാൻസ് സെക്രട്ടറി മുഹമ്മദ്‌ മാസ്‌റ്റർ പറവൂർ എന്നിവർ പങ്കെടുക്കും.

ഐസിഎഫ് ജിസിസി പ്രസിഡണ്ട് ആറ്റകോയ തങ്ങൾ, സെക്രട്ടറി അബ്‌ദുൽ അസീസ് സഖാഫി, സൗദി നാഷണൽ പ്രസിഡണ്ട് ഹബീബ് കോയ തങ്ങൾ, സെക്രട്ടറി ബഷീർ എറണാകുളം, പ്രൊവിൻസ് സെക്രട്ടറി അബ്‌ദുൽ ഖാദർ മാസ്‌റ്റർ, ഐസിഎഫ് ജിദ്ദ സെൻട്രൽ പ്രസിഡണ്ട് ഷാഫി മുസ്‌ലിയാർ തുടങ്ങിയവരും പരിപാടിയിൽ സംബന്ധിക്കും.

ICF Jeddah provides livelihood to 200 needy families
Representational Image

ത്രൈവ് ഹെൽത് & വെൽത്ത് ക്യാംപയിൻ ഭാഗമായി പ്രവാസികളിലും കുടുംബങ്ങളിലും അതിജീവന സന്ദേശം നൽകി വിവിധ ടേബിൾ ടോക്കുകൾ, രക്‌തദാന ക്യാംപ്, ഹെൽത് അവെർനെസ് പ്രോഗ്രാമുകൾ, ഹോം ഫാർമിംഗ് ട്രൈനിംഗ്, എന്റർടൈൻമെന്റ് ടൂറുകൾ, ഹെൽത് & വെൽത് ടിപ്‌സുകൾ, സാമ്പത്തികാസൂത്രണ ബോധ വൽക്കരണം, വ്യത്യസ്‌ത മേഖലകളിൽ പ്രയാസപ്പെടുന്നവർക്ക് സഹായങ്ങൾ തുടങ്ങി വിവിധ പദ്ധതികൾ സംഘടിപ്പിക്കുന്നുണ്ടെന്ന് ജിദ്ദ ഐസിഎഫ് ഭാരവാഹികൾ അറിയിച്ചു.

Most Read: അഴിമതികേസ്; യെദിയൂരപ്പയും മകനും ഉൾപ്പടെയുള്ളവർക്ക് നോട്ടീസ് അയച്ച് കർണാടക ഹൈക്കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE