Wed, Jul 1, 2026
31.3 C
Dubai

സി രഘുനാഥിന് ചിഹ്‌നം അനുവദിച്ച് കത്ത് നൽകി

കണ്ണൂർ: ധർമ്മടത്തെ യുഡിഎഫ് സ്‌ഥാനാർഥി സി രഘുനാഥിന് ചിഹ്‌നം അനുവദിച്ച് കെപിസിസി പ്രസിഡണ്ട് മുല്ലപ്പളളി രാമചന്ദ്രൻ കത്ത് നൽകി. ഇന്ന് രാവിലെയാണ് രഘുനാഥിന് കത്ത് ലഭിച്ചത്. രാവിലെ പത്ത് മണിയോടെ വരണാധികാരി മുൻപാകെ...

തിരഞ്ഞെടുപ്പ്; മലപ്പുറത്ത് സുരക്ഷക്കായി 3303 പോലീസ് ഉദ്യോഗസ്‌ഥരും 9 കമ്പനി കേന്ദ്ര സേനയും

മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ് കൂടി നടക്കുന്ന മലപ്പുറത്ത് ക്രമസമാധാന പാലനത്തിനും സുരക്ഷാ ക്രമീകരണങ്ങൾക്കുമായി വിന്യസിക്കുന്നത് 3303 പോലീസ് ഉദ്യോഗസ്‌ഥരെ. പോളിങ് ബൂത്തുകളിലെ സേവനങ്ങൾക്കായി 3264 സ്‌പെഷ്യൽ പോലീസ് ഓഫീസർമാരെയും നിയോഗിക്കും. എക്‌സൈസ്,...

പേരാമ്പ്രയിലെ പെയ്‌ഡ്‌ സീറ്റ് ആരോപണം തള്ളിക്കളയാൻ കഴിയില്ല; ടിപി രാമകൃഷ്‌ണൻ

കോഴിക്കോട്: പേരാമ്പ്രയിലെ മുസ്‌ലിം ലീഗ് സ്‌ഥാനാർഥി സിഎച്ച് ഇബ്രാഹിം കുട്ടിക്കെതിരെ ഉയർന്ന പെയ്‌ഡ്‌ സീറ്റ് ആരോപണം തള്ളിക്കളയാനാകില്ലെന്ന് മണ്ഡലത്തിലെ സിപിഎം സ്‌ഥാനാർഥിയും മന്ത്രിയുമായ ടിപി രാമകൃഷ്‌ണൻ. ഇക്കാര്യത്തിൽ കൂടുതൽ അഭിപ്രായ പ്രകടനങ്ങൾക്ക് താൽപര്യപ്പെടുന്നില്ല. എതിർ...

ഇരിക്കൂറിൽ സമവായ ശ്രമങ്ങൾ സജീവം; ഉമ്മൻ ചാണ്ടി ഇന്ന് കണ്ണൂരിൽ

കണ്ണൂർ: ഇരിക്കൂർ സീറ്റിനെച്ചൊല്ലി ഇടഞ്ഞ് നില്‍ക്കുന്ന എ ഗ്രൂപ്പിനെ അനുനയിപ്പിക്കാന്‍ ഉമ്മന്‍ ചാണ്ടി ഇന്ന് കണ്ണൂരിലെത്തും. സോണി സെബാസ്‌റ്റ്യൻ അടക്കമുള്ള എ ഗ്രൂപ്പ് നേതാക്കളുമായി അദ്ദേഹം ചര്‍ച്ച നടത്തും. ഉമ്മന്‍ ചാണ്ടിയുടെ നിർദേശം...

കണ്ണൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച വിദേശ കറന്‍സി പിടികൂടി

കണ്ണൂര്‍: അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ നിന്നും വിദേശ കറന്‍സി പിടികൂടി. 23 ലക്ഷം രൂപയുടെ വിദേശ കറന്‍സിയാണ് ഷാര്‍ജയിലേക്ക് പോകാനെത്തിയ ഇബ്രാഹിം എന്നയാളില്‍ നിന്നും പിടികൂടിയത്. കാസര്‍ഗോഡ് സ്വദേശിയാണ് ഇയാള്‍. ഇബ്രാഹിമില്‍ നിന്ന് യൂറോ, യുഎഇ...

സംസ്‌കരണ പ്ളാന്റ് ഇല്ല; പ്ളാസ്‌റ്റിക് മാലിന്യം കുന്നുകൂടുന്നു

താമരശ്ശേരി: അമ്പലമുക്കിന് സമീപം താമരശ്ശേരി ഗ്രാമപഞ്ചായത്ത് മാലിന്യശേഖരകേന്ദ്രത്തിൽ സംസ്‌കരണ പ്ളാന്റ് ഇല്ലാത്തതുമൂലം മാലിന്യം കുന്നുകൂടുന്നു. കഴിഞ്ഞവർഷം സ്വകാര്യകമ്പനിയും ഹരിതകർമസേനയും ചേർന്ന് മാലിന്യം ശേഖരിച്ച് അയൽ സംസ്‌ഥാനങ്ങളിലേക്ക് സംസ്‌കരണത്തിനായി മാലിന്യം കയറ്റി അയച്ചിരുന്നു. എന്നാൽ ഇതുസംബന്ധിച്ച...

എലത്തൂരിൽ യുഡിഎഫിന് പ്രചാരണത്തിൽ ആളില്ല; നിലപാട് കടുപ്പിച്ച് ഡിസിസി

കോഴിക്കോട്: സ്‌ഥാനാർഥി നിർണയത്തിലെ എതിർപ്പ് പരിഹരിക്കപ്പെടാത്ത എലത്തൂർ മണ്ഡലത്തിൽ യുഡിഎഫ് സ്‌ഥാനാർഥി സുൾഫിക്കർ മയൂരിയുടെ പ്രചാരണ പരിപാടികളിൽ നിന്ന് കോൺഗ്രസ് പ്രവർത്തകർ വിട്ടുനിൽക്കുന്നു. എലത്തൂർ സീറ്റ് എൻസിപി വിട്ട് വന്ന മാണി സി കാപ്പന്...

വിവാഹ പിറ്റേന്ന് നവവധുവിന്റെ 14 പവൻ മോഷ്‌ടിച്ചു; യുവാവ് പിടിയിൽ

കരുവാരക്കുണ്ട്: വിവാഹ പിറ്റേന്ന് നവവധുവിന്റെ 14 പവൻ സ്വർണാഭരണം മോഷ്‌ടിച്ച യുവാവ് പിടിയിൽ. കരുവാരക്കുണ്ട് വാക്കോടിലെ നെല്ലിയത്ത് വളപ്പിൽ ഹാരിസിനെയാണ് (39) സ്‌റ്റേഷൻ ഹൗസ് ഓഫീസർ പി അനിൽകുമാർ അറസ്‌റ്റ് ചെയ്‌തത്‌. ഫെബ്രുവരി 28ന്...
- Advertisement -