സി രഘുനാഥിന് ചിഹ്‌നം അനുവദിച്ച് കത്ത് നൽകി

By Trainee Reporter, Malabar News
Ajwa Travels

കണ്ണൂർ: ധർമ്മടത്തെ യുഡിഎഫ് സ്‌ഥാനാർഥി സി രഘുനാഥിന് ചിഹ്‌നം അനുവദിച്ച് കെപിസിസി പ്രസിഡണ്ട് മുല്ലപ്പളളി രാമചന്ദ്രൻ കത്ത് നൽകി. ഇന്ന് രാവിലെയാണ് രഘുനാഥിന് കത്ത് ലഭിച്ചത്. രാവിലെ പത്ത് മണിയോടെ വരണാധികാരി മുൻപാകെ കത്ത് ഹാജരാക്കണമെന്ന് രഘുനാഥ്‌ പറഞ്ഞു.

സി രഘുനാഥ്‌ നാമനിർദേശ പത്രിക നൽകിയ കാര്യം അറിയില്ലെന്നായിരുന്നു എന്നാണ് ഇന്നലെ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞത്. കണ്ണൂർ ഡിസിസി സെക്രട്ടറി കൂടിയായ സി രഘുനാഥ്‌ ഇന്നലെയാണ് ധർമ്മടത്ത് പത്രിക സമർപ്പിച്ചത്. ഔദ്യോഗിക പ്രഖ്യാപനത്തിന് മുൻപ് മറ്റു നേതാക്കൾക്കൊപ്പം എത്തിയായിരുന്നു പത്രികാ സമർപ്പണം.

ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയന് എതിരെ കെ സുധാകരൻ മൽസരിക്കുമെന്നായിരുന്നു സൂചനകൾ. സുധാകരൻ മൽസരിക്കണമെന്ന് ഹൈക്കമാൻഡും നിർദേശം നൽകിയിരുന്നു. എന്നാൽ മൽസരിക്കാൻ താൽപര്യമില്ലെന്ന് വ്യക്‌തമാക്കി കെ സുധാകരൻ രംഗത്തെത്തുകയായിരുന്നു. ഇതിനിടെയാണ് സി രഘുനാഥ്‌ ധർമ്മടത്ത് സ്‌ഥാനാർഥി ആകുമെന്ന സൂചനകൾ പുറത്തുവന്നത്. തുടർന്ന് സി രഘുനാഥ്‌ നാമനിർദേശ പത്രിക സമർപ്പിക്കുകയായിരുന്നു.

Read also: നിയമസഭാ തിരഞ്ഞെടുപ്പ്; രാഹുൽ ഗാന്ധി ഇന്ന് അസം സന്ദർശിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE