Thu, Sep 17, 2026
37 C
Dubai

ബൈക്ക് ഇലക്‌ട്രിക് പോസ്‌റ്റിലിടിച്ച് പൂനൂർ സ്വദേശിക്ക് ദാരുണാന്ത്യം

കോഴിക്കോട്: പന്നൂരിൽ ബൈക്ക് ഇലക്‌ട്രിക് പോസ്‌റ്റിലിടിച്ച് പൂനൂർ സ്വദേശിക്ക് ദാരുണാന്ത്യം. പൂനൂർ ഒതയോത്ത് ചാലിൽ പുറയിൽ പ്രകാശൻ (58) ആണ് മരിച്ചത്. ഇന്ന് രാവിലെ പത്തുമണിയോടെ പന്നൂർ- നരിക്കുനി റോഡിൽ വെച്ചായിരുന്നു അപകടം. പ്രകാശൻ...

ശരീരഭാഗങ്ങൾ ചാക്കിൽകെട്ടിയ നിലയിൽ; പ്രതി സംസ്‌ഥാനം വിട്ടു? ചുരുളഴിക്കാൻ പോലീസ്

പാലക്കാട്: അട്ടപ്പാടി ഭവാനിപ്പുഴയിൽ മൂന്ന് പ്‌ളാസ്‌റ്റിക്ക് ചാക്കുകളിലായി ഉപേക്ഷിച്ച നിലയിൽ അമ്മയുടെയും കുഞ്ഞിന്റെയും ശരീരഭാഗങ്ങൾ കണ്ടെത്തിയ സംഭവത്തിലെ ചുരുളഴിക്കാൻ പോലീസ്. മരിച്ചത് ആരെന്ന് തിരിച്ചറിഞ്ഞിട്ടില്ല. ഇതര സംസ്‌ഥാനക്കാരായ യുവതിയും കുഞ്ഞുമാണെന്നാണ് സൂചന. പ്രതിയും ഇതര...

സാമൂഹിക വളർച്ച തടയുന്ന സമീപനങ്ങളെ ചെറുക്കണം: PCWF ചടങ്ങിൽ പിപി സുനീർ എംപി

മലപ്പുറം: കേരളീയ സമൂഹം വിദ്യാഭ്യാസ സാംസ്‌കാരിക സാമൂഹ്യ രംഗങ്ങളിലെ കരുത്തുറ്റ പ്രവർത്തനങ്ങൾകൊണ്ട് നേടിയെടുത്ത അഭിമാനാർഹമായ നേട്ടങ്ങൾ തകർക്കുന്ന സമീപനം ആരിൽനിന്നുണ്ടായാലും അതിനെതിരായി പ്രതികരിക്കാൻ കഴിയേണ്ടതുണ്ടെന്ന് രാജ്യസഭാംഗം പിപി സുനീർ. പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ...

ഗായകൻ നിസാർ വയനാടിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

ദുബായ്: ദുബായിൽ അന്തരിച്ച മാപ്പിളപ്പാട്ട് ഗായകൻ നിസാർ വയനാടിന്റെ (43) മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. രാവിലെ 11.05ന് ഷാർജ വിമാനത്താവളത്തിൽ നിന്ന് പുറപ്പെടുന്ന എയർ ഇന്ത്യ എക്‌സ്‌പ്രസ്‌ വിമാനത്തിൽ മൃതദേഹം കണ്ണൂരിൽ എത്തിക്കും....

മലപ്പുറത്ത് എയർ കംപ്രസ്സർ ക്വാറിയിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം

മലപ്പുറം: എയർ കംപ്രസ്സർ ക്വാറിയിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. മലപ്പുറം മക്കരപ്പറമ്പ് സ്വദേശി ഉനൈസ് (36) ആണ് മരിച്ചത്. ഇന്ന് രാവിലെ 11 മണിയോടെ ആയിരുന്നു അപകടം. ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് കൂരങ്കല്ല് വെറ്റിലപ്പാറ...

സംസ്‌ഥാന സ്‌കൂൾ കായികമേള കോഴിക്കോട്

തിരുവനന്തപുരം: സംസ്‌ഥാന സ്‌കൂൾ കായികമേള ഒക്‌ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും. എൻഐടി ഗ്രൗണ്ട് മുഖ്യ വേദിയാകും. 10,000ത്തിലേറെ വിദ്യാർഥികൾ വിവിധ മൽസരയിനങ്ങളിൽ പങ്കെടുക്കും. ഈമാസം ആറാം തീയതി കായികമേളയുടെ സംഘാടക...

‘മാധ്യമം’ ജീവനക്കാർ വീണ്ടും സമരത്തിലേക്ക്

കോഴിക്കോട്: ശമ്പള വിതരണം ക്രമപ്പെടുത്തണമെന്നും ശമ്പള കുടിശ്ശിക തീർക്കണമെന്നും ആവശ്യപ്പെട്ട് 'മാധ്യമം' ജീവനക്കാർ തുടങ്ങിയ സമരം ആറു മാസത്തെ ഇടവേളയ്‌ക്ക് ശേഷം പുനരാരംഭിക്കാൻ നിർബന്ധിതമായെന്ന് 'മാധ്യമം എംപ്‌ളോയീസ് കോർഡിനേഷൻ.' 2025 ഒക്‌ടോബർ 27ന് ആരംഭിച്ച്...

പാലക്കാട് മെഡിക്കൽ കോളേജിലെ ഹൗസ് സർജൻമാരുടെ സമരം അവസാനിച്ചു

പാലക്കാട്: മെഡിക്കൽ കോളേജിലെ ഹൗസ് സർജൻമാരുടെ സമരം അവസാനിച്ചു. മെഡിക്കൽ കോളേജ് ഡയറക്‌ടറുമായി ഹൗസ് സർജൻമാർ നടത്തിയ ചർച്ചയിലാണ് സമരം ഒത്തുതീർപ്പായത്. അത്യാഹിത വിഭാഗത്തിൽ അവശ്യ മരുന്നുകൾ ഉടൻ എത്തിക്കാമെന്നും എക്‌സ്‌റേ, ലബോറട്ടറി...
- Advertisement -