Fri, Sep 18, 2026
38 C
Dubai

വയനാട് ടൗൺഷിപ്പ്; ഒന്നാംഘട്ടം പൂർത്തിയായി; 178 വീടുകൾ കൈമാറി മുഖ്യമന്ത്രി

വയനാട്: മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസത്തിന് പുതുതാളം നൽകി വയനാട് മാതൃക ടൗൺഷിപ്പ് ഒന്നാം ഘട്ടത്തിന്റെ പൂർത്തീകരണ പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ദുരന്തത്തിൽ വീടുകൾ പൂർണമായും തകർന്ന 178 പേർക്കാണ്...

നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി; നാലുപേർക്ക് ദാരുണാന്ത്യം

കോഴിക്കോട്: രാമനാട്ടുകര മോഡേൺ ബസാറിൽ വാഹനാപകടത്തിൽ നാലുപേർക്ക് ദാരുണാന്ത്യം. ലോറിയും കാറും കൂട്ടിയിടിച്ചായിരുന്നു അപകടം. നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറുകയായിരുന്നു. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം. ഇന്ന് പുലർച്ചെ 3.30ഓടെയായിരുന്നു അപകടം. ഫാറൂഖ്...

ആറളം ഫാമിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം

കണ്ണൂർ: ആറളം ഫാമിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം. ആറളം ഫാമിലെ പത്താം ബ്ളോക്കിലെ സോമന്റെ മകൻ അനീഷ് (40) ആണ് മരിച്ചത്. പുലർച്ചെ വീടിന് പുറത്തേക്ക് ഇറങ്ങിയപ്പോഴായിരുന്നു കാട്ടാനയുടെ ആക്രമണം ഉണ്ടായത്....

വലിയങ്ങാടി അപകടം; മുഴുവൻ കെട്ടിടങ്ങളും പരിശോധിക്കും, ആളുകളെ ഒഴിപ്പിക്കും

കോഴിക്കോട്: വലിയങ്ങാടിയിൽ കോൺക്രീറ്റ് കെട്ടിടത്തിന്റെ സൺഷെയ്‌ഡ്‌ തകർന്നുവീണ് നാലുപേർ മരിച്ച സംഭവത്തിന് പിന്നാലെ കൂടുതൽ നടപടികളുമായി കോഴിക്കോട് കോർപറേഷൻ. കോർപറേഷന്റെ ഉടമസ്‌ഥതയിലുള്ള മുഴുവൻ കെട്ടിടങ്ങളും പരിശോധിക്കുമെന്ന് കോർപറേഷൻ സെക്രട്ടറി പറഞ്ഞു. കാലപ്പഴക്കമുണ്ടെന്ന് നേരത്തെ കണ്ടെത്തിയ...

കെഎസ്‌യു പ്രതിഷേധത്തിനിടെ മന്ത്രി വീണാ ജോർജിന് പരിക്ക്

കണ്ണൂർ: കെഎസ്‌യു പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണാ ജോർജിന് പരിക്കേറ്റു. കെഎസ്‌യുവിന്റെ കരിങ്കൊടി പ്രതിഷേധത്തിനിടെ ആയിരുന്നു സംഭവം. മന്ത്രിയുടെ കഴുത്തിനും കൈയിലും പരിക്കേറ്റിട്ടുണ്ട്. മന്ത്രിയെ കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. വന്ദേഭാരത് ട്രെയിനിൽ യാത്ര ചെയ്യന്നതിന്...

ബിരുദ വിദ്യാർഥിനിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; നെറ്റിയിൽ മുറിവ്

കോഴിക്കോട്: കൊയിലാണ്ടി പൊയിൽക്കാവിൽ ബിരുദ വിദ്യാർഥിനിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പൊയിൽക്കാവ് എടക്കുളം ചാലിൽ പറമ്പിൽ അനിൽ കുമാർ-ലിസി (ഷീബ) ദമ്പതികളുടെ മകൾ ശ്രീനന്ദയാണ് (21) മരിച്ചത്. കൊയിലാണ്ടി ശ്രീനാരായണ ഗുരുർദേവ കോളേജിലെ...

17-കാരിയെ പീഡിപ്പിക്കാൻ ശ്രമം; മോട്ടിവേഷൻ സ്‌പീക്കറായ മുൻ പ്രിൻസിപ്പൽ അറസ്‌റ്റിൽ

കണ്ണൂർ: പതിനേഴുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ മോട്ടിവേഷൻ സ്‌പീക്കറായ, ഹയർ സെക്കൻഡറി സ്‌കൂൾ മുൻ പ്രിൻസിപ്പൽ അറസ്‌റ്റിൽ. കണ്ണൂർ ജില്ലയിലെ മുഴക്കുന്ന് എടത്തൊടി കൊട്ടയാടിലെ കുന്നത്ത് വീട്ടിൽ കെസി. ഷാജുവിനെയാണ് (59) മുഴക്കുന്ന്...

കോൺക്രീറ്റ് സ്ളാബ് തകർന്നുവീണ് രണ്ട് തൊഴിലാളികൾക്ക് ദാരുണാന്ത്യം; നാലുപേർക്ക് പരിക്ക്

കോഴിക്കോട്: വലിയങ്ങാടിയിൽ കോൺക്രീറ്റ് കെട്ടിടം തകർന്നുവീണ് രണ്ട് തൊഴിലാളികൾക്ക് ദാരുണാന്ത്യം. നാലുപേർക്ക് പരിക്കേറ്റു. താഴെ വിശ്രമിക്കുകയായിരുന്ന തൊഴിലാളികളുടെ ദേഹത്തേക്കാണ് സൺഷെയ്‌ഡ്‌ തകർന്നുവീണത്. കോൺക്രീറ്റ് സ്ളാബുകൾക്കിടയിൽ കുടുങ്ങിപ്പോയ നാലുപേരെ മറ്റു തൊഴിലാളികളും ഫയർഫോഴ്‌സും ചേർന്ന്...
- Advertisement -