ദുബായ്: ദുബായിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു. കോഴിക്കോട് ചെറുവണ്ണൂർ മധുരബസാറിലെ നജാത്ത് മൻസിലിൽ ജസീൽ (32) ആണ് മരിച്ചത്. സുഹൃത്തുക്കളുടെ വാക്കുതർക്കം പരിഹരിക്കുന്നതിനിടെ സുഹൃത്തിൽ നിന്ന് കുത്തേറ്റാണ് മരണം.
ദുബായ് അൽഖൂസിലെ അൽമനാർ സെന്ററിന് പിറകിലുള്ള താമസ കെട്ടിടത്തിലാണ് സംഭവം. തൊട്ടടുത്ത മുറിയിലുള്ളവർ മദ്യപിച്ചതുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് തർക്കത്തിലേക്ക് വഴിവെച്ചതെന്നാണ് വിവരം. ജസീലിനൊപ്പം മുറിയിൽ താമസിക്കുന്നവർ മദ്യപാനം ചോദ്യം ചെയ്തതാണ് ആക്രമത്തിൽ കലാശിച്ചത്.
ഇതിനിടെ, വാക്കുതർക്കം പരിഹരിക്കാനെത്തിയ ജസീലിന് സുഹൃത്തിൽ നിന്ന് കുത്തേൽക്കുകയായിരുന്നു. കഴുത്തിന് ഗുരുതരമായി പരിക്കേറ്റ ജസീലിനെ ദുബായ് പോലീസ് എത്തിയാണ് ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ, മരണം സംഭവിച്ചിരുന്നു. കേസിലെ പ്രതിയും മലയാളിയാണ്. മൃതദേഹം ദുബായ് റാഷിദ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Most Read| പതിവ് തെറ്റിയില്ല, ഇത്തവണയും ബൂത്തിൽ ഒന്നാമനായി ചാത്തുക്കുട്ടി





































