നെയ്യാറ്റിൻകരയിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി

By Trainee Reporter, Malabar News
news-crime
Representational Image
Ajwa Travels

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. ഊരുട്ടുകാല സ്വദേശിയായ ആദിത്യൻ (23) ആണ് മരിച്ചത്. ഇന്ന് രാത്രി ഏഴരയോടെ നെയ്യാറ്റിൻകര കൊടങ്ങാവിളയിലാണ് സംഭവം. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ നെയ്യാറ്റിൻകര പോലീസ് അന്വേഷണം ആരംഭിച്ചു.

ഊരുട്ടുകാല സ്വദേശിയായ ആദിത്യൻ മൈക്രോ ഫിനാൻസ് കളക്ഷൻ ഏജന്റാണ്. നെല്ലിമൂടുള്ള സ്‌ഥലത്ത്‌ പണം പിരിക്കാൻ പോയ സമയത്ത് കഴിഞ്ഞ ദിവസം തർക്കം ഉണ്ടായിരുന്നു. ഈ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പോലീസ് പറയുന്നത്. നെല്ലിമൂടുള്ള സംഘമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക വിവരമെന്നും കൂടുതൽ അന്വേഷണം നടത്തുകയാണെന്നും പോലീസ് അറിയിച്ചു.

Most Read| ഹരിത വിവാദം; അച്ചടക്ക നടപടി പിൻവലിച്ചു- നേതാക്കളെ തിരിച്ചെടുത്തു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE