Wed, May 6, 2026
30 C
Dubai

കണ്ണൂർ വിമാനത്താവളത്തിൽ 1.42 കോടി രൂപയുടെ സ്വർണം പിടികൂടി

കണ്ണൂർ: 1.42 കോടി രൂപയുടെ സ്വർണവുമായി കണ്ണൂർ വിമാനത്താവളത്തിൽ രണ്ടു പേർ പിടിയിൽ. 2948 ഗ്രാം സ്വർണമാണ് പിടികൂടിയത്. മാഹി പളളൂർ സ്വദേശി മുഹമ്മദ് ഷാൻ, കോഴിക്കോട് വളയം സ്വദേശി ആഷിഫ് എന്നിവരിൽ...

മഴ മുന്നറിയിപ്പ്; ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം നിർത്തിവച്ചു

പാലക്കാട്: സംസ്‌ഥാനത്ത് വരും ദിവസങ്ങളിലും ശക്‌തമായ മഴക്ക് സാധ്യതയുണ്ടെന്ന കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പിന്റെ പശ്‌ചാത്തലത്തിൽ പാലക്കാട് ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം ഈ മാസം 25 വരെ നിർത്തിവച്ചു. ഇന്ന് മുതൽ...

മിഠായി തെരുവിലെ തീപിടിത്തങ്ങൾ; കാരണങ്ങൾ വ്യക്‌തമാക്കി പോലീസ് റിപ്പോർട്

കോഴിക്കോട്: മിഠായി തെരുവിലെ തീപിടിത്തങ്ങളുടെ കാരണം വ്യക്‌തമാക്കി പോലീസിന്റെ സുരക്ഷാ പരിശോധനാ റിപ്പോര്‍ട്. കെട്ടിടങ്ങള്‍ പ്രവര്‍ത്തിക്കുന്നത് മാനദണ്ഡങ്ങള്‍ പാലിക്കാതെയാണെന്ന് റിപ്പോർട്ടിൽ പറയുന്നു. പല കടകളിലും അളവില്‍ കൂടുതല്‍ സാധനങ്ങള്‍ സൂക്ഷിച്ചിട്ടുണ്ട്. കോണിപ്പടികളിലും വരാന്തകളിലുമടക്കം സാധന...

സൈബർ പാർക്കിലെ സ്‌റ്റാർട്ട് അപ് കമ്പനികളെ ഒഴിപ്പിക്കുന്നു

കോഴിക്കോട്: കോഴിക്കോട്ടെ സർക്കാർ സൈബർ പാർക്കിലെ സ്‌റ്റാർട്ട് അപ് കമ്പനികളെ ഒഴിപ്പിക്കുന്നു. സ്‌റ്റാർട്ട് അപ് മിഷനാണ് നടപടി സ്വീകരിച്ചത്. 17 കമ്പനികളെയാണ് ആദ്യഘട്ടത്തിൽ ഒഴിപ്പിക്കുന്നത്. കമ്പനികൾ പ്രവർത്തിച്ചിരുന്ന ഓഫിസ് പൂട്ടി. കൂടാതെ, ഇവിടേക്കുള്ള...

അട്ടപ്പാടിയില്‍ അജ്‌ഞാത മൃതദേഹം കണ്ടെത്തി

പാലക്കാട്: അട്ടപ്പാടിയിലെ ഷോളയൂരില്‍ അജ്‌ഞാത മൃതദേഹം കണ്ടെത്തി. മൂന്ന് ദിവസത്തിലധികം പഴക്കമുള്ള മൃതദേഹമാണ് കണ്ടെത്തിയത്. ഷോളയാര്‍ പഞ്ചായത്തിലെ വീട്ടിക്കുണ്ട് ഊരിനടുത്താണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെ ആട് മേയ്‌ക്കാൻ പോയവരാണ് മൃതദേഹം കണ്ടത്. മൃതദേഹം...

പാലക്കാട് മഴ കുറഞ്ഞു; വയനാട്ടിൽ ക്യാമ്പ് ചെയ്‌ത്‌ സൈന്യം

പാലക്കാട്: ജില്ലയിൽ മഴയുടെ ശക്‌തി കുറഞ്ഞു. ജില്ലയിൽ ഇന്നലെ ഉച്ചയ്‌ക്ക് ശേഷം മഴ ശക്‌തിപെട്ടിരുന്നു. ഇതേ തുടർന്ന് താഴ്ന്ന പ്രദേശങ്ങളിൽ പലയിടങ്ങളിലും വെളളം കയറിയിരുന്നു. ജില്ലയിൽ നിലവിൽ ഒരു ദുരിതാശ്വാസ ക്യാമ്പാണ് പ്രവർത്തിക്കുന്നത്....

മുന്നറിയിപ്പ് അവഗണിച്ചു; പൊന്നാനിയിൽ കടലിൽ ഇറങ്ങിയ അഞ്ച് വള്ളങ്ങൾ പിടിച്ചെടുത്തു

പൊന്നാനി: മുന്നറിയിപ്പ് മറികടന്ന് മൽസ്യ ബന്ധനത്തിനായി കടലിൽ ഇറങ്ങിയ അഞ്ച് വള്ളങ്ങൾ പിടിച്ചെടുത്തു. പൊന്നാനി തീരദേശ പോലീസ് സിഐ പികെ രാജ്മോഹന്റെ നേതൃത്വത്തിലാണ് വള്ളങ്ങൾ പിടിച്ചെടുത്തത്. പ്രതികൂല കാലാവസ്‌ഥയെ തുടർന്ന് കടലിൽ ഇറങ്ങരുതെന്ന്...

കനത്ത മഴ; കണ്ണൂർ സർവകലാശാല പരീക്ഷകൾ മാറ്റിവച്ചു

കണ്ണൂർ: സംസ്‌ഥാനത്ത് പ്രതികൂല കാലാവസ്‌ഥാ പ്രവചനം നിലനിൽക്കുന്ന സാഹചര്യത്തിൽ പരീക്ഷകൾ മാറ്റിവച്ച് കണ്ണൂർ സർവകലാശാല. ഈ മാസം 20 മുതൽ 22ആം തീയതി വരെ നടത്താൻ തീരുമാനിച്ചിരുന്ന പരീക്ഷകളാണ് മാറ്റിവച്ചത്. പുതുക്കിയ തീയതികൾ...
- Advertisement -