Sun, Sep 20, 2026
31 C
Dubai

തലപ്പാറ ദേശീയപാതയിൽ വിള്ളൽ; ഗതാഗതം നിരോധിച്ചു

തലപ്പാറ: മലപ്പുറത്തെ കൂരിയാടിന് പിന്നാലെ തലപ്പാറയിലും ദേശീയപാതയിൽ വിള്ളൽ. ദേശീയ പാതയിൽ മണ്ണിട്ട് ഉയർത്തിയ ഭാഗത്താണ് വിള്ളൽ കണ്ടെത്തിയത്. ഈ വഴിയുള്ള ഗതാഗതം നിരോധിച്ചു. നിർമാണം പൂർത്തിയായി ചുരുങ്ങിയ കാലത്തിനുള്ളിലാണ് റോഡിൽ വിള്ളൽ...

കോഴിക്കോട് തീപിടിത്തം; ഫയർഫോഴ്‌സ് പരിശോധന ഇന്ന്, റിപ്പോർട് കലക്‌ടർക്ക് സമർപ്പിക്കും

കോഴിക്കോട്: പുതിയ ബസ് സ്‌റ്റാൻഡിലെ വ്യാപാര സമുച്ചയത്തിൽ ഉണ്ടായ തീപിടിത്തത്തിന്റെ കാരണമറിയാൻ ഫയർഫോഴ്‌സ് ഇന്ന് പരിശോധന നടത്തും. ജില്ലാ ഫയർ ഓഫീസറുടെ നേതൃത്വത്തിലാണ് പരിശോധന നടക്കുക. റിപ്പോർട് ഇന്ന് തന്നെ കലക്‌ടർക്ക് സമർപ്പിക്കും. തീപിടിത്തം...

കാളികാവ് കടുവാ ദൗത്യം; കുങ്കിയാന പാപ്പാനെ ആക്രമിച്ചു

മലപ്പുറം: കാളികാവിൽ കടുവാ ദൗത്യത്തിനായി എത്തിച്ച കുങ്കിയാന പാപ്പാനെ ആക്രമിച്ചു. ദൗത്യത്തിനെത്തിച്ച കുഞ്ചുവെന്ന കുങ്കിയാനയാണ് ഇന്ന് രാവിലെ പാപ്പാനെ ആക്രമിച്ചത്. ചന്തു എന്ന പാപ്പാനെ കുങ്കിയാന എടുത്തെറിയുകയായിരുന്നു. സാരമായി പരിക്കേറ്റ ഇയാളെ വണ്ടൂരിലുള്ള...

സഹപ്രവർത്തകയിൽ നിന്ന് ഒരുലക്ഷം രൂപ കൈക്കൂലി; പ്രധാനാധ്യാപകൻ വിജിലൻസ് പിടിയിൽ

വടകര: പിഎഫ് അക്കൗണ്ടിലെ തുക വകമാറി കൊടുക്കുന്നതിന് സഹപ്രവർത്തകയിൽ നിന്ന് ഒരുലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പ്രധാനാധ്യാപകൻ വിജിലൻസ് പിടിയിൽ. വടകര പാക്കയിൽ ജെബി സ്‌കൂൾ പ്രധാനാധ്യാപകൻ വടകര മേപ്പയിൽ പുതിയാപ്പ് ഇല്ലത്തുമീത്തൽ...

വയനാട്ടിൽ കള്ളുഷാപ്പിൽ വൻ തീപിടിത്തം; ആർക്കും പരിക്കില്ല

വയനാട്: മേപ്പാടിയിലെ ബോബി ചെമ്മണ്ണൂരിന്റെ ഉടമസ്‌ഥതയിലുള്ള കള്ളുഷാപ്പിൽ വൻ തീപിടിത്തം. ബോചെ തൗസൻസ് ഏക്കറിലെ ഫാക്‌ടറിക്ക് പുറകിലുള്ള കള്ളുഷാപ്പിനാണ് തീപിടിച്ചത്. ഇന്ന് ഉച്ചയോടെ ആയിരുന്നു അപകടം. ഗ്യാസ് സിലിണ്ടർ ചോർന്നതാണ് തീപിടിക്കാൻ കാരണമെന്നാണ് പ്രാഥമിക...

കടുവ ആക്രമണം; മലപ്പുറത്ത് റബർ ടാപ്പിങ് തൊഴിലാളിക്ക് ദാരുണാന്ത്യം

മലപ്പുറം: കാളികാവ് അടയ്‌ക്കാക്കുണ്ടിൽ റബർ ടാപ്പിങ്ങിന് പോയ ആളെ കടുവ കൊന്നു. ചോക്കാട് കല്ലാമൂല സ്വദേശി അബ്‌ദുൽ ഗഫൂർ ആണ് കൊല്ലപ്പെട്ടത്. കാളികാവ് അടയ്‌ക്കാക്കുണ്ടിൽ റാവുത്തൻകാവ് ഭാഗത്ത് സ്ളോട്ടർ ടാപ്പിങ് നടത്തുന്ന തോട്ടത്തിലാണ്...

കരിപ്പൂരിൽ വൻ ലഹരിവേട്ട; 9 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി, രണ്ടുപേർ പിടിയിൽ

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വൻ ലഹരിവേട്ട. 9 കോടിയുടെ ഹൈബ്രിഡ് കഞ്ചാവാണ് പിടികൂടിയത്. അബുദാബിയിൽ നിന്ന് കടത്തിക്കൊണ്ടുവന്ന 18 കിലോ ഹൈബ്രിഡ് കഞ്ചാവാണ് കരിപ്പൂരിൽ നിന്ന് ഇന്നലെ രാത്രി പോലീസ് പിടിച്ചെടുത്തത്. സംഭവത്തിൽ...

നിപ; രണ്ടുപേരുടെ ഫലം കൂടി നെഗറ്റീവ്, യുവതിയുടെ ആരോഗ്യനില ഗുരുതരം

മലപ്പുറം: വളാഞ്ചേരിയിൽ നിപ സ്‌ഥിരീകരിച്ച 42-കാരിയുടെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട രണ്ടുപേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്. ഇതോടെ ആകെ നെഗറ്റീവ് ആയവരുടെ എണ്ണം 49 ആയി. ഏകദേശം 12 ദിവസത്തോളമായി രോഗി...
- Advertisement -