കാട്ടുപന്നിയെ വേട്ടയാടൽ; ജില്ലയിൽ 2 പേർ അറസ്‌റ്റിൽ
മലപ്പുറം : ജില്ലയിൽ കാട്ടുപന്നിയെ വേട്ടയാടിയ കേസിൽ 2 പേർ അറസ്‌റ്റിൽ. എളമ്പിലാക്കോട് കോണമുണ്ടയിൽ ജിനു(30), വൈലാശേരിയിൽ അനീഷ്(31) എന്നിവരാണ് വനപാലകരുടെ പിടിയിലായത്. അകമ്പാടം ഡെപ്യൂട്ടി റേഞ്ച് ഓഫിസർ കെപി അഭിലാഷ് ആണ്...
കണ്ണൂർ ജില്ലാ ആശുപത്രിയിൽ പോലീസുകാരെ കയ്യേറ്റം ചെയ്‌തു; രോഗിക്കെതിരെ കേസ്
കണ്ണൂർ: ജില്ലാ ആശുപത്രിയിൽ അതിക്രമവുമായി രോഗി. വാഹനാപകടത്തിൽ പരിക്കേറ്റതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച നീർച്ചാൽ സ്വദേശി ജംഷീറിനെതിരെയാണ് പരാതി. ഇയാളുടെ അക്രമത്തിൽ പോലീസ് ഉദ്യോഗസ്‌ഥർക്കും ഒരു ജീവനക്കാരനും പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ പോലീസ് കേസെടുത്തു.
കണ്ണൂർ...
കൊച്ചി-മലബാർ ചരക്ക് കപ്പൽ സർവീസ്; ബുധനാഴ്‌ച കപ്പൽ ബേപ്പൂരിലെത്തും
കോഴിക്കോട്: ഹ്രസ്വദൂര ചരക്കുകപ്പൽ സർവീസ് കൂടുതൽ വിപുലമാക്കുന്നതിന്റെ ഭാഗമായുള്ള ആദ്യ കണ്ടെയ്‌നർ കപ്പൽ ബുധനാഴ്‌ച ബേപ്പൂർ തുറമുഖത്തെത്തും. കൊച്ചി, ബേപ്പൂർ, അഴീക്കൽ തുറമുഖങ്ങളെ കൂട്ടിയിണക്കിയാണ് ആദ്യഘട്ട ചരക്കുനീക്കം.
മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ച നൂറുദിന...
ഇരിട്ടി തില്ലങ്കേരിയിൽ സ്‌കൂൾ വളപ്പിൽ ബോംബ് കണ്ടെത്തി
ഇരിട്ടി: തില്ലങ്കേരി വാഴക്കാല്‍ ഗവ യുപി സ്‌കൂള്‍ വളപ്പില്‍ ബോംബുകള്‍ കണ്ടെത്തി. പ്ളാസ്‍റ്റിക് പെയിന്റ് ബക്കറ്റിനുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് നാല് ബോംബുകൾ കണ്ടെത്തിയത്. ബോംബ് സ്‌ക്വാഡ് എസ്ഐ അജിത്തിന്റെ നേതൃത്വത്തില്‍ ഇവ കസ്‌റ്റഡിയിലെടുത്ത്...
ഫാം നടത്തിപ്പിന്റെ മറവിൽ വാറ്റ്; ഡിവൈഎഫ്‌ഐ നേതാവിനെതിരെ കേസ്
പാലക്കാട്: നെൻമാറയിൽ ഫാം ഹൗസിൽ നിന്ന് ചാരായവും വാഷും പിടികൂടിയതിന് പിന്നാലെ നടത്തിപ്പുകാരനായ ഡിവൈഎഫ്‌ഐ നേതാവിനെതിരെ കേസ്. ഡിവൈഎഫ്‌ഐ നെൻമാറ മേഖല സെക്രട്ടറി ഉണ്ണി ലാലിനെതിരെയാണ് എക്‌സൈസ് കേസെടുത്തത്. കഴിഞ്ഞ രാത്രിയിൽ ഉദ്യോഗസ്‌ഥർ...
ക്വട്ടേഷൻ ബന്ധമുള്ളവർ പാർട്ടിയിൽ ഉണ്ടെങ്കിൽ ഉടൻ നടപടി; എംവി ജയരാജൻ
കണ്ണൂർ: ക്വട്ടേഷന്‍ ബന്ധമുള്ളവരെ സംരക്ഷിക്കേണ്ട ആവശ്യം സിപിഎമ്മിനില്ലെന്ന് കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍. അത്തരത്തില്‍ ആരെങ്കിലും പാര്‍ട്ടിയിലുണ്ടോയെന്ന് പരിശോധിച്ച് നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്വര്‍ണം നഷ്‌ടപ്പെട്ടെന്ന് പറഞ്ഞ് അര്‍ജുന്‍ ആയങ്കിക്കെതിരെ...
വിവാഹ വാഗ്‌ദാനം നൽകി കവർച്ച; 4 പേർ അറസ്‌റ്റിൽ
ആലത്തൂർ: വിവാഹ വാഗ്‌ദാനം നൽകി തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോയി കവർച്ച ചെയ്‌ത സംഘത്തിലെ നാലുപേരെ അറസ്‌റ്റ് ചെയ്‌തു. കഞ്ചിക്കോട് സ്വദേശി ബിമൽ എന്ന ബിതീഷ്‌കുമാർ (44), തിരുപ്പൂർ സ്വദേശികളായ വിഗ്‌നേഷ് (23), മണികണ്‌ഠൻ (25),...
ജില്ലയിലും സെഞ്ചുറി അടിച്ച് പെട്രോൾ വില; മൂന്നിടത്ത് 100 കടന്നു
വയനാട് : ജില്ലയിൽ മൂന്നിടങ്ങളിൽ പെട്രോൾ വില 100 കടന്നു. ബത്തേരി, മാനന്തവാടി, പുൽപള്ളി എന്നിവിടങ്ങളിലാണ് നിലവിൽ പെട്രോൾ വില 100 കടന്നത്. ഇവിടങ്ങളിൽ പുൽപ്പള്ളിയിലാണ് ഏറ്റവും ഉയർന്ന പെട്രോൾ വില. ലിറ്ററിന്...








































