ജില്ലയിലും സെഞ്ചുറി അടിച്ച് പെട്രോൾ വില; മൂന്നിടത്ത് 100 കടന്നു

By Team Member, Malabar News
Petrol Price In Wayanad
Ajwa Travels

വയനാട് : ജില്ലയിൽ മൂന്നിടങ്ങളിൽ പെട്രോൾ വില 100 കടന്നു. ബത്തേരി, മാനന്തവാടി, പുൽപള്ളി എന്നിവിടങ്ങളിലാണ് നിലവിൽ പെട്രോൾ വില 100 കടന്നത്. ഇവിടങ്ങളിൽ പുൽപ്പള്ളിയിലാണ് ഏറ്റവും ഉയർന്ന പെട്രോൾ വില. ലിറ്ററിന് 100.48 രൂപയാണ് പുൽപ്പള്ളിയിലെ വില. മാനന്തവാടിയിൽ 100.4, ബത്തേരിയിൽ 100 എന്നിങ്ങനെയും വില ഉയർന്നു.

ഈ മൂന്ന് സ്‌ഥലങ്ങൾക്കൊപ്പം തന്നെ ജില്ലയിലെ മറ്റ് പല പ്രദേശങ്ങളിലും പെട്രോൾ വില 100ന് അടുത്തെത്തിയിട്ടുണ്ട്. കാവുംമന്ദത്ത് 99.91 രൂപ, പടിഞ്ഞാറത്തറയിൽ 99.88 രൂപ, കേണിച്ചിറയിൽ 99.94 രൂപ, പനമരത്ത് 99.84 രൂപ എന്നിങ്ങനെയാണ് ലിറ്ററിന് വില. ഇന്നലെ പെട്രോളിന് 35 പൈസയും ഡീസലിന് 25 പൈസയുമാണ് വർധിച്ചത്. ഇതോടെ ഈ മാസം മാത്രം ഇന്ധനവില 15 തവണയാണ് വർധിപ്പിച്ചത്.

ഈ മാസം മാത്രം പെട്രോളിന് 4.28 രൂപയും ഡീസലിന് 4.9 രൂപയുമാണ് വർധിച്ചത്. ഇതോടെ കഴിഞ്ഞ 8ന് തന്നെ പ്രീമിയം പെട്രോൾ വില 100 കടന്നിരുന്നു. തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിന് ശേഷം കഴിഞ്ഞ 56 ദിവസങ്ങൾക്കിടെ 32 തവണയാണ് ഇന്ധനവിലയിൽ വർധന ഉണ്ടായത്.

Read also : 18 പൂർത്തിയായ എല്ലാവർക്കും വാക്‌സിൻ നൽകാൻ തീരുമാനം; ആശങ്ക പ്രകടിപ്പിച്ച് അധികൃതർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE