ഇരിട്ടി തില്ലങ്കേരിയിൽ സ്‌കൂൾ വളപ്പിൽ ബോംബ് കണ്ടെത്തി

By Syndicated , Malabar News
bomb found On the school campus
Ajwa Travels

ഇരിട്ടി: തില്ലങ്കേരി വാഴക്കാല്‍ ഗവ യുപി സ്‌കൂള്‍ വളപ്പില്‍ ബോംബുകള്‍ കണ്ടെത്തി. പ്ളാസ്‍റ്റിക് പെയിന്റ് ബക്കറ്റിനുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് നാല് ബോംബുകൾ കണ്ടെത്തിയത്. ബോംബ് സ്‌ക്വാഡ് എസ്ഐ അജിത്തിന്റെ നേതൃത്വത്തില്‍ ഇവ കസ്‌റ്റഡിയിലെടുത്ത് നിര്‍വീര്യമാക്കി. തിങ്കളാഴ്‌ച വൈകീട്ട് നാലു മണിയോടെയാണ് മതിലിനോട് ചേര്‍ന്ന് വാഴകള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയില്‍ ബോംബുകള്‍ കണ്ടെത്തിയത്.

അധ്യാപകർ മുഴക്കുന്ന് പോലീസിനെ വിവരം അറിയിച്ചതിന്റെ അടിസ്‌ഥാനത്തില്‍ എസ്ഐ പി റഹീമിന്റെ നേതൃത്വത്തില്‍ പോലീസ് സംഘവും ബോംബ് സ്‌ക്വാഡും സ്‌ഥലത്തെത്തി. കഴിഞ്ഞ മാസം ബോളാണെന്ന് കരുതി ബോംബ് തട്ടിക്കളിക്കുന്നതിനിടെ പൊട്ടിത്തെറിച്ച് തില്ലങ്കേരി പടിക്കച്ചാലില്‍ സ്‌കൂള്‍ വിദ്യാർഥിക്ക് പരിക്കേറ്റിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുന്നതിന് ഇടയിലാണ് പ്രദേശത്ത് വീണ്ടും ബോംബുകള്‍ കണ്ടെത്തിയത്.

Read also: ജില്ലയിലെ ചക്കിട്ടപ്പാറ പഞ്ചായത്തിൽ കാട്ടാനശല്യം രൂക്ഷമാകുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE