സിസിടിവി ക്യാമറകൾ പ്രവർത്തന രഹിതം; വനമേഖലയിൽ മാലിന്യം തള്ളുന്നു

By News Bureau, Malabar News
waste-dumping-Nilambur -Malappuram
Representational image
Ajwa Travels

മലപ്പുറം: നിലമ്പൂർ വനമേഖലയിൽ മാലിന്യം തള്ളുന്നത് പതിവാകുന്നു. വനമേഖലയിലെ മാലിന്യ നിക്ഷേപം തടയുന്നതിനായി ചാലിയാർ പഞ്ചായത്തിലെ അകമ്പാടം മുതൽ മണ്ണൂപ്പാടം വരെ പൊതുമരാമത്ത് റോഡരികിൽ സ്‌ഥാപിച്ച സിസിടിവി ക്യാമറകൾ പ്രവർത്തന രഹിതമായതോടെയാണ് വീണ്ടും മാലിന്യ നിക്ഷേപം വ്യാപകമാവുന്നത്.

നാലു ക്യാമറകളാണ് നിലമ്പൂർ ബ്ളോക്ക് പഞ്ചായത്തിന്റെ മാലിന്യമുക്‌ത ചാലിയാർ പദ്ധതിയുടെ ഭാഗമായി സ്‌ഥാപിച്ചത്. എന്നാൽ മാസങ്ങളായി ഇവ പ്രവർത്തിക്കുന്നില്ല. ഇത് മറയാക്കിയാണ് സാമൂഹികവിരുദ്ധർ ഈ ഭാഗത്തെ വനമേഖലയിൽ മാലിന്യ നിക്ഷേപം നടത്തുന്നത്.

അതേസമയം ബ്ളോക്ക് പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാന പ്രകാരം സിസിടിവികളുടെ അറ്റകുറ്റപ്പണി ചാലിയാർ ഗ്രാമപഞ്ചായത്തിന് ആയിരിക്കുമെന്നും തീരുമാനം ഉടൻ ഗ്രാമപഞ്ചായത്തിന് കൈമാറുമെന്നും ബ്ളോക്ക് പഞ്ചായത്തംഗം സഹിൽ അകമ്പാടം പറഞ്ഞു.

എന്നാൽ ഇതുമായി ബന്ധപ്പെട്ട് ഒരു അറിയിപ്പും പഞ്ചായത്തിന് ലഭിച്ചിട്ടില്ലെന്നാണ് ചാലിയാർ ഗ്രാമപഞ്ചായത്ത് അധികൃതരുടെ പ്രതികരണം.

Most Read: പെട്രോൾ- ഡീസൽ വിലയിൽ ഇന്നും വർധനവ് 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE