മീഡിയ വൺ ചാനലിന് എതിരായ കേന്ദ്ര നടപടി പ്രതിഷേധാർഹം; എംഎ ബേബി

By Staff Reporter, Malabar News
Media One ban; MA Baby says it is part of the plan to establish Hindu Rashtra
Ajwa Travels

കൊച്ചി: മീഡിയ വണ്‍ ചാനലിന് ഏര്‍പ്പെടുത്തിയ സംപ്രേഷണ വിലക്ക് ശരിവെച്ച ഹൈക്കോടതി വിധിയില്‍ പ്രതികരിച്ച് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. ദേശസുരക്ഷ എന്ന ന്യായം ഉന്നയിച്ച് മീഡിയ വണിനെതിരെ എടുത്ത നടപടി പ്രതിഷേധാര്‍ഹമാണെന്ന് അദ്ദേഹം പ്രതികരിച്ചു.

ദേശസുരക്ഷ പറഞ്ഞുള്ള ന്യായമാണ് ലോകമെങ്ങും എക്കാലവും സ്വേച്ഛാധിപത്യ ശക്‌തികള്‍ അഭിപ്രായ സ്വാതന്ത്ര്യത്തിനു കൂച്ചുവിലങ്ങിടാന്‍ ഉപയോഗിച്ചിട്ടുള്ളതെന്നും എംഎ ബേബി ഫേസ്ബുക്ക് പോസ്‌റ്റില്‍ പറഞ്ഞു.

മീഡിയ വണ്‍ അടച്ചുപൂട്ടലിനെതിരെ പ്രതിഷേധം ഉയര്‍ന്നുവരണം. അഭിപ്രായ സ്വാതന്ത്ര്യം എന്ന ഭരണഘടനാ തത്വത്തില്‍ വിശ്വസിക്കുന്നവരെല്ലാം മീഡിയ വണിന്റെ ലൈസന്‍സ് റദ്ദാക്കിയ നടപടിക്കെതിരെ രംഗത്തിറങ്ങണമെന്ന് അഭ്യർഥിക്കുന്നു.

ജമാഅത്തെ ഇസ്‌ലാമി ബന്ധമാണ് അവരെ ദേശ വിരുദ്ധരെന്ന് വിളിക്കാന്‍ കാരണമെങ്കില്‍, ജമാഅത്തെ ഇസ്‌ലാമി ഒരു നിരോധിത സംഘടനയല്ല എന്നത് സര്‍ക്കാരിനെ ഓര്‍മിപ്പിക്കുന്നു. അതേസമയം, മീഡിയ വണിന്റെ സംപ്രേക്ഷണ ലൈസന്‍സ് റദ്ദാക്കിയ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്‌കാസ്‌റ്റിങ്‌ വകുപ്പിന്റെ ഉത്തരവാണ് ഹൈക്കോടതി ഇന്ന് ശരിവെച്ചത്.

Read Also: പിഎം കെയർ ഫണ്ട്; സമാഹരിച്ച തുകയിൽ 64 ശതമാനവും വിനിയോഗിച്ചില്ലെന്ന് റിപ്പോർട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE