ന്യൂഡെല്‍ഹി : കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഡെല്‍ഹിയില്‍ നടക്കുന്ന സമരം ചര്‍ച്ച ചെയ്യാനായി കേന്ദ്രസര്‍ക്കാര്‍ വിളിച്ച യോഗത്തില്‍ 32 കര്‍ഷക സംഘടനകള്‍ക്ക് മാത്രമാണ് ക്ഷണം ലഭിച്ചത്. എന്നാല്‍ 500 ഓളം കര്‍ഷക സംഘടനകളാണ് ഡെല്‍ഹിയില്‍ സമരം ചെയ്യുന്നത്. ഇതില്‍ 32 സംഘടനകളെ മാത്രം ചര്‍ച്ചക്ക് ക്ഷണിച്ചതില്‍ വലിയ പ്രതിഷേധം ഉയരുന്നുണ്ട്. ഇന്ന് വൈകുന്നേരം മൂന്ന് മണിക്കാണ് കേന്ദ്രസര്‍ക്കാര്‍ യോഗം വിളിച്ചിരിക്കുന്നത്.
എന്നാല്‍ എല്ലാ കര്‍ഷക സംഘടനകള്‍ക്കും ക്ഷണം നല്‍കാത്തതിനെ തുടര്‍ന്ന് ചര്‍ച്ച ബഹിഷ്‌കരിക്കാന്‍ പല സംഘടനകളും തീരുമാനിച്ചിട്ടുണ്ട്. പഞ്ചാബ് കിസാന്‍ സമിതിയാണ് ഇതിനോടകം ചര്‍ച്ച ബഹിഷ്‌കരിക്കുമെന്ന് അറിയിച്ചത്. കൂടാതെ ചര്‍ച്ചയില്‍ പങ്കെടുക്കാനുള്ള ക്ഷണം സ്വീകരിക്കണോ എന്ന് തീരുമാനിക്കാന്‍ ഇന്ന് കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ യോഗം ചേരാനും തീരുമാനം ആയിട്ടുണ്ട്. കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷക സംഘടനകള്‍ നടത്തുന്ന സമരം ഇന്ന് ആറാം ദിവസത്തിലേക്ക് കടന്നു. സമരം അവസാനിപ്പിക്കാനായി ഉപാധികളോടെ ചര്‍ച്ചക്ക് കേന്ദ്രം തയ്യാറായെങ്കിലും കര്‍ഷക സംഘടനകള്‍ ഉപാധികള്‍ ഒന്നും തന്നെ അംഗീകരിക്കാന്‍ തയ്യാറായിരുന്നില്ല.
സമരം കൂടുതല്‍ ശക്‌തമായതോടെയാണ് ഇപ്പോള്‍ വീണ്ടും ചര്‍ച്ചക്ക് കേന്ദ്രം തയ്യാറായത്. കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയുള്ള കര്‍ഷക സമരം ഡെല്‍ഹിയില്‍ രൂക്ഷമാകുകയാണ്. കൂടുതല്‍ സംസ്‌ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷക സംഘടന നേതാക്കള്‍ കൂടി ഡെല്‍ഹിയില്‍ എത്തുമെന്ന് അറിയിച്ചതോടെ ഡെല്‍ഹിയുടെ അതിര്‍ത്തികളിലെ മറ്റും കൂടുതല്‍ സേനയെയും പോലീസിനെയും വിന്യസിപ്പിച്ചിട്ടുണ്ട്.
Read also : കോവിഡ് പരിശോധന; ലാബുകളില്‍ ഫീസ് കുറച്ച് ഡെല്‍ഹി സര്‍ക്കാര്‍