കുഞ്ചാക്കോ ബോബന്‍- മഹേഷ് നാരായണന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘അറിയിപ്പ്’. ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ടിംഗ് ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയതായി അറിയിച്ചിരിക്കുകയാണ് കുഞ്ചാക്കോ ബോബന്‍.
നോയിഡയിൽ ആയിരുന്നു സിനിമയുടെ ചിത്രീകരണം. ഇന്ത്യയിലെ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി വിദേശ രാജ്യത്തേക്ക് പോവുകയാണെന്നും ലൊക്കേഷന്‍ ചിത്രങ്ങള്‍ പങ്കുവച്ച് കുഞ്ചാക്കോ ബോബന്‍ കുറിച്ചു.
View this post on Instagram
‘അറിയിപ്പിന്റെ ഇന്ത്യന്‍ ഷെഡ്യൂള്‍ പൂര്‍ത്തിയായിരിക്കുന്നു. ഈ ദിവസങ്ങളില്‍ ഞങ്ങള്‍ക്ക് നേരിടേണ്ടി വന്ന മറ്റെല്ലാ ബുദ്ധിമുട്ടുകളെയും ഒരു നല്ല സിനിമ നിര്‍മിക്കാനുള്ള ടീമിന്റെ ആവേശം മറികടന്നു. അറിയിപ്പിന്റെ വിദേശ ചിത്രീകരണത്തിനായി ഞങ്ങള്‍ മുന്നോട്ട് പോകുമ്പോള്‍, ഞങ്ങള്‍ക്ക് നല്‍കിയ പിന്തുണക്കും പ്രാര്‍ഥനകള്‍ക്കും സ്‌നേഹത്തിനും ഞാന്‍ എല്ലാവര്‍ക്കും നന്ദി പറയുന്നു’, കുഞ്ചാക്കോ ബോബന്‍ സോഷ്യൽ മീഡിയ പേജുകളിൽ കുറിച്ചു.
ഷെബിന്‍ ബെക്കർ നിർമിക്കുന്ന ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നത് സനു വര്‍ഗീസാണ്. ‘ടേക്ക് ഓഫി’ന് ശേഷം കുഞ്ചാക്കോ ബോബനും മഹേഷ് നാരായണനും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘അറിയിപ്പ്’.
Most Read: സിനിമാ മേഖലയിലെ സ്‌ത്രീകളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ നിയമം അനിവാര്യം; പി സതീദേവി