അധ്യക്ഷ സംവരണം; ഹൈക്കോടതി ഉത്തരവ് റദ്ദാക്കി

By News Desk, Malabar News
Chairperson Reservation

കൊച്ചി: തദ്ദേശ സ്‌ഥാപനങ്ങളിലെ അധ്യക്ഷ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കി. ഡിവിഷൻ ബെഞ്ചിന്റേതാണ്‌ പുതിയ നടപടി. തദ്ദേശ സ്‌ഥാപനങ്ങളിലെ അധ്യക്ഷ പദം തുടർച്ചയായി സംവരണം ചെയ്യുന്നത് ഒഴിവാക്കി പുനഃക്രമീകരിക്കണം എന്നായിരുന്നു സിംഗിൾ ബെഞ്ച് ഉത്തരവ്. എന്നാൽ, നിലവിൽ ഉത്തരവ് നടപ്പാക്കാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി സംസ്‌ഥാന സർക്കാരും തിരഞ്ഞെടുപ്പ് കമ്മീഷനും അപ്പീൽ നൽകിയിരുന്നു. ഇത് ഡിവിഷൻ ബെഞ്ച് അംഗീകരിച്ചു.

സിംഗിൾ ബെഞ്ച് ഉത്തരവ് തിരഞ്ഞെടുപ്പ് പ്രവർത്തനത്തെ ബാധിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അപ്പീലിലൂടെ അറിയിച്ചു. സംവരണ വിഷയത്തിൽ സർക്കാരിന് തീരുമാനം എടുക്കാമെന്നായിരുന്നു സംസ്‌ഥാന സർക്കാരിന്റെ വാദം.

Also Read: എങ്ങുമെത്താതെ സിലബസ്; പ്ളസ്‌ടുക്കാർക്ക് ക്ളാസ് സമയം കൂട്ടിയേക്കും

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ നടപടികളും പൂർത്തിയായതായി തിരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയെ അറിയിച്ചു. സിംഗിൾ ബെഞ്ച് ഉത്തരവ് നടപ്പാക്കിയാൽ തദ്ദേശ സ്‌ഥാപനങ്ങളിലെ സംവരണം 50 ശതമാനത്തിൽ താഴേക്ക് പോകുമെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടി. ഇത് അംഗീകരിച്ച് കൊണ്ടാണ് ഡിവിഷൻ ബെഞ്ച് ഉത്തരവ് റദ്ദാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE