ചെന്നിത്തലയുടെ കേരളയാത്ര പോസ്‌റ്റര്‍; എംകെ മുനീറിനെ അവഗണിച്ചെന്ന് വിമര്‍ശനം

By Syndicated , Malabar News
aiswarya keralayathra
Ajwa Travels

കോഴിക്കോട്: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളയാത്ര പോസ്‌റ്ററില്‍ പ്രതിപക്ഷ ഉപനേതാവ് എംകെ മുനീറിന്റെ പേരും ചിത്രവും  ഉള്‍പ്പെടുത്തിയില്ലെന്ന് ആക്ഷേപം. പോസ്‌റ്ററില്‍ ലീഗ് സംസ്‌ഥാന പ്രസിഡണ്ട് ഹൈദരലി തങ്ങള്‍ക്ക് അര്‍ഹിച്ച പ്രധാന്യം ലഭിച്ചില്ലെന്നും വിമര്‍ശനമുണ്ട്.  ഇതിനെതിരെ  യൂത്ത് ലീഗ് സംസ്‌ഥാന സെക്രട്ടറി ആഷിഖ് ചെലവൂര്‍ രംഗത്തെത്തി.
Malabar Newsപ്രതിപക്ഷ ഉപനേതാവായി നാലര വര്‍ഷം പ്രവര്‍ത്തിച്ച  എംകെ മുനീറിനോട് ചെയ്യുന്ന അനീതിയാണിതെന്ന് ആഷിക് ചെലവൂര്‍ ഫേസ്ബുക്കില്‍  കുറിച്ചു. ജനുവരി 31ന് തുടങ്ങുന്ന ചെന്നിത്തലയുടെ യാത്രയുടെ ഫേസ്ബുക്ക് പോസ്‌റ്ററിലാണ് എംകെ മുനീറിന്റെ ചിത്രമില്ലാത്തത്. ഹൈദരലി ശിഹാബ് തങ്ങളുടെ ചിത്രം വയ്‌ക്കേണ്ട സ്‌ഥാനത്തല്ല വച്ചതെന്നാണ് മറ്റൊരു ആക്ഷേപം. ഹൈദരലി തങ്ങളുടെ ചിത്രം കുഞ്ഞാലിക്കുട്ടിക്കും മുല്ലപ്പള്ളി രാമചന്ദ്രനും മറ്റു നേതാക്കള്‍ക്കുമൊപ്പം ഒരേ വലിപ്പത്തിലാണ് ചേര്‍ത്തിരിക്കുന്നത്.

Read also: വൈകാരികതയല്ല, ആശയ പ്രതിരോധമാണ് ഫാസിസത്തിനുള്ള മറുപടി; മുനവ്വറലി തങ്ങള്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE