തിരുവനന്തപുരം: ചികിൽസയുടെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിലേക്ക്. ഈ മാസം 15ആം തീയതിയാണ് അദ്ദേഹം അമേരിക്കയിലേക്ക് പോകുന്നത്. തുടർന്ന് ജനുവരി 30ആം തീയതി അദ്ദേഹം തിരിച്ച് നാട്ടിലെത്തും.
നേരത്തെ അമേരിക്കയിൽ ചികിൽസ നടത്തിയിരുന്ന മുഖ്യമന്ത്രി തുടർ പരിശോധനകളുടെ ഭാഗമായാണ് ഇപ്പോൾ അമേരിക്കയിലേക്ക് പോകുന്നത്. ഇതിന്റെ എല്ലാ ചെലവുകളും സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്ന് വ്യക്തമാക്കി ചീഫ് സെക്രട്ടറി ഉത്തരവിറക്കി. ഭാര്യ കമല, പേഴ്സണല്‍ അസിസ്റ്റന്റ് സുനീഷ് എന്നിവരാണ് അദ്ദേഹത്തിനൊപ്പം അമേരിക്കയിലേക്ക് പോകുന്നത്.
മിനിസോട്ടയിലെ മായോ ക്ളിനിക്കിലാണ് മുഖ്യമന്ത്രി ചികിൽസ നടത്തുന്നത്. അദ്ദേഹം നേരത്തെ തന്നെ തുടർ പരിശോധനകൾക്കായി അമേരിക്കയിലേക്ക് പോകാനിരുന്നതായിരുന്നു. എന്നാൽ കോവിഡ് വ്യാപനം രൂക്ഷമായതോടെ യാത്ര മാറ്റി വെക്കുകയായിരുന്നു.
Read also: നവജാത ശിശുവിനെ തട്ടികൊണ്ട് പോകാൻ ശ്രമം; തിരച്ചിലിനൊടുവിൽ കണ്ടെത്തി