ഇടുക്കിയിൽ കാണാതായ മൂന്നര വയസുകാരിയെ കണ്ടെത്തി

By Team Member, Malabar News
Child Who Missing From Idukki has Been Found
Ajwa Travels

ഇടുക്കി: ജില്ലയിലെ രാജകുമാരിയിൽ നിന്നും കാണാതായ മൂന്നര വയസുകാരിയെ കണ്ടെത്തി. വീട്ടിൽ നിന്നും രണ്ട് കിലോമീറ്റർ അകലെയുള്ള തേയില തോട്ടത്തിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരം മുതലാണ് ഇതര സംസ്‌ഥാന തൊഴിലാളികളായ ദമ്പതികളുടെ കുട്ടിയെ കാണാതായത്.

മധ്യപ്രദേശ് സ്വദേശികളായ ലക്ഷ്‌മണൻ-ജ്യോതി ദമ്പതികളുടെ മകളായ ജെസീക്കയെ മണിക്കൂറുകൾ നീണ്ട തിരച്ചിലിന് ഒടുവിലാണ് തേയില തോട്ടത്തിൽ നിന്നും കണ്ടെത്തിയത്. ബന്ധുവായ കുട്ടിക്കൊപ്പം തേയില തോട്ടത്തിൽ കളിക്കുന്നതിന് ഇടയിലാണ് കുട്ടിയെ കാണാതായത്. ഈ തോട്ടത്തിന് അടുത്തുള്ള മറ്റൊരു തോട്ടത്തിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്.

കുട്ടിയെ കാണാതായതിന് പിന്നാലെ ഇന്നലെ മുതൽ അർധരാത്രി ഒരു മണി വരെ തിരച്ചിൽ തുടർന്നെങ്കിലും കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് ഇന്ന് രാവിലെ 7 മണിയോടെയാണ് വീണ്ടും തിരച്ചിൽ ആരംഭിച്ചത്. കുട്ടിയെ കണ്ടെത്തിയതിന് പിന്നാലെ ആശുപത്രിയിൽ എത്തിച്ച് പരിശോധന നടത്തി. കൂടാതെ സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് വ്യക്‌തമാക്കി.

Read also: വീട്ടമ്മയുടെ കുളിമുറിയിൽ ഒളിക്യാമറ വച്ച സംഭവം; പ്രതിയുടെ അറസ്‌റ്റ് രേഖപ്പെടുത്തി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE