തിരുവനന്തപുരം: വെഞ്ഞാറമൂട് നിന്ന് കാണാതായ കുട്ടികളെ കണ്ടെത്തി. പാലോട് വനമേഖലയില്‍ നിന്നാണ് പോലീസ് കുട്ടികളെ കണ്ടെത്തിയത്.
പതിനൊന്നും, പതിമൂന്നും, പതിനാലും വയസുള്ള ശ്രീദേവ്, അരുൺ, അമ്പാടി എന്നീ കുട്ടികളെയാണ് ഇന്നലെ രാവിലെ മുതൽ കാണാതായത്. ഇതിൽ അരുണും ശ്രീദേവും ബന്ധുക്കളും അമ്പാടി ഇവരുടെ വീടിന് സമീപം താമസിക്കുന്ന കുട്ടിയുമാണ്.
കാണാതായവരിൽ ഒരു കുട്ടിയെ മുൻപും കാണാതായിട്ടുണ്ട് എന്നാണ് വിവരം.
അതേസമയം എന്തിനാണ് ഇവര്‍ വീട് വിട്ടതെന്ന കാര്യം വ്യക്‌തമായിട്ടില്ല.
Most Read: നടിയെ ആക്രമിച്ച കേസ്; പ്രോസിക്യൂഷന്റെ ഹരജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു