ദിവസവും ചോക്ളേറ്റ് കഴിക്കാം; ഗുണങ്ങൾ ഏറെ

By Team Member, Malabar News
chocolate
Ajwa Travels

ദിവസവും ചോക്ളേറ്റ് കഴിച്ചാൽ നിരവധി ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാകുമെന്ന് സ്‌ഥിരം കേൾക്കുന്ന കാര്യമാണ്. എന്നാൽ ആരോഗ്യ പ്രശ്‌നങ്ങൾക്ക് അപ്പുറം ചോക്ളേറ്റ് ഉപയോഗിക്കുന്നത് മൂലമുള്ള ഗുണങ്ങൾ അധികമാർക്കും അറിവുണ്ടാകില്ല. പല്ല് കേടാകും, തടി കൂടും, ഷുഗര്‍ വരും തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങൾ പറയുന്ന ചോക്ളേറ്റ് പോഷകങ്ങളുടെ ഒരു കലവറ തന്നെയാണ്. ഇതിലെ പ്രധാന ചേരുവയായ കൊക്കോയിൽ ഫിനോളിക് സംയുക്‌തങ്ങൾ സജീവമാണെന്നും അവ ആരോഗ്യത്തിന് നല്ലതാണെന്നും പഠനങ്ങൾ പറയുന്നുണ്ട്.

മഗ്‌നീഷ്യം, സിങ്ക്, ആന്റി ഓക്‌സിഡന്റ്സ് എന്നിവ ചോക്‌ലേറ്റില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇതിലടങ്ങിയിരിക്കുന്ന ഫോസ്‌ഫേറ്റ്, പ്രോട്ടീന്‍, കാല്‍സ്യം മുതലായവ ഇന്‍സുലിന്‍ പ്രതിരോധം കുറക്കുന്നു. ഡാര്‍ക്ക്‌ ചോക്ളേറ്റ് കഴിക്കുന്നത് രക്‌തസമ്മര്‍ദം ശരിയായ അളവില്‍ നില നിര്‍ത്താന്‍ സഹായിക്കുന്നുണ്ട്. 70-85 ശതമാനം വരെ കൊക്കോ അടങ്ങിയ 100 ഗ്രാം ചോക്ളേറ്റ് ബാറില്‍ നാരുകള്‍, ഇരുമ്പ്, മഗ്‌നീഷ്യം, കോപ്പർ, മാംഗനീസ്, പൊട്ടാസ്യം ഫോസ്‌ഫറസ്, സിങ്ക്, സെലീനിയം, സാച്ചുറേറ്റഡ്, മോണോ സാച്ചുറേറ്റഡ് ഫാറ്റി ആസിഡുകളും അടങ്ങിയിട്ടുണ്ട്. അതിനൊപ്പം തന്നെ സിങ്കിന്റെ ഏറ്റവും വലിയ സ്രോതസാണ് ഡാർക്ക് ചോക്ളേറ്റ് എന്നും പഠനങ്ങൾ പറയുന്നു. അതിനാൽ തന്നെ ശരീരത്തിലെ രക്‌തയോട്ടം വർധിപ്പിക്കുന്നതിന് ഡാർക്ക് ചോക്ളേറ്റ് കഴിക്കുന്നത് സഹായിക്കുമെന്നും പഠനങ്ങൾ വ്യക്‌തമാക്കുന്നു.

ചോക്ളേറ്റിന്റെ ഗുണങ്ങൾ

1) രക്‌തസമ്മർദ്ദം കുറക്കും : ചോക്ളേറ്റ് കഴിക്കുന്നതിലൂടെ രക്‌തസമ്മർദ്ദം കുറക്കാൻ സാധിക്കും. അതിനൊപ്പം തന്നെ ഹൃദ്രോഗസാധ്യത, സ്ട്രോക്ക് എന്നിവ തടയാനും രക്‌തത്തിലെ ചീത്ത കൊളസ്ട്രോള്‍ കുറക്കാനും ചോക്ളേറ്റ് സഹായിക്കും.

2) പ്രമേഹം കുറക്കും : പ്രമേഹത്തെ പേടിച്ചു ചോക്ളേറ്റിനോട് നോ പറയുന്നവരാണ് ഏറെപ്പേരും. എന്നാൽ ഡാർക്ക് ചോക്‌ലേറ്റിലടങ്ങിയിരിക്കുന്ന ഫ്ളവനോയ്‌ഡ് എന്നറിയപ്പെടുന്ന ആന്റി ഓക്‌സിഡന്റുകളാണ് പ്രമേഹം വരുന്നത് നിയന്ത്രിക്കാൻ സഹായിക്കുന്നത്. ഡാർക്ക് ചോക്ളേറ്റിലെ ഫ്ളവനോൾ നൈട്രിക് ഓക്‌സൈഡിന്റെ അളവ് കൂട്ടുകയും ഇൻസുലിൻ അളവിനെ നിയന്ത്രിച്ച് നിർത്തുകയും ചെയ്യുന്നു.

3) ശരീരഭാരം കുറയും : ഡാർക്ക് ചോക്ളേറ്റുകൾ കഴിച്ചാൽ ശരീരഭാരം ഒരു പരിധി വരെ കുറക്കാനാകും എന്നാണ് പഠനങ്ങൾ പറയുന്നു. ഡാർക്ക് ചോക്ളേറ്റ് കഴിച്ചാൽ വിശപ്പ് കുറയുകയും മറ്റ് മധുരമോ ഭക്ഷണപദാർഥങ്ങളോ കഴിക്കുന്നത് കുറയുകയും ചെയ്യും. ഇത് സ്വാഭാവികമായും ശരീര ഭാരം കുറയാൻ ഇടയാക്കും. കൂടാതെ ഡാർക്ക് ചോക്ളേറ്റിലടങ്ങിയിരിക്കുന്ന ഫ്ളവനോയ്‌ഡും പോഷകങ്ങളും ഇതിനു സഹായിക്കുന്നതാണ്.

Read also : കയ്ച്ചാലും മധുരിച്ചാലും ഗുണങ്ങളേറെ; ഹൃദയാരോഗ്യത്തിനും പ്രമേഹത്തിനും നെല്ലിക്ക

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE