ഹനുമാൻ ജയന്തിക്കിടെ ഡെൽഹിയിൽ സംഘർഷം; സുരക്ഷ കടുപ്പിച്ച് പോലീസ്

By News Desk, Malabar News
Clashes break out in Delhi during Hanuman Jayanti; Police tighten security
Ajwa Travels

ന്യൂഡെൽഹി: ഹനുമാൻ ജയന്തിക്കിടെ ഡെൽഹിയിൽ സംഘർഷം. വടക്ക് പടിഞ്ഞാറൻ ഡെൽഹിയിലെ ജഹാംഗീർ പുരിയിലാണ് സംഭവം. ഹനുമാൻ ജയന്തി ആഘോഷത്തിനിടെയാണ് സംഘർഷം നടന്നത്. ഒരു പോലീസുകാരന് പരിക്കേറ്റിട്ടുണ്ട്. നിരവധി വാഹനങ്ങൾ തകർത്തതായും കല്ലേറ് നടന്നതായും പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നു. ജഹാംഗീർപുരിയിൽ വൻ പോലീസ് സന്നാഹത്തെ സുരക്ഷക്കായി സജ്‌ജമാക്കി. ഡെൽഹിയിൽ പോലീസിന് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

എല്ലാവരും സമാധാനം പാലിക്കണമെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ആവശ്യപ്പെട്ടു. കേന്ദ്ര സർക്കാരിനാണ് ഡെൽഹിയിലെ സുരക്ഷണ ചുമതല. ക്രമസമാധാന പാലനത്തിന് കേന്ദ്ര സർക്കാർ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വൈകുന്നേരം ആറ് മണിയോടെ ഇതുവഴി ഘോഷയാത്ര നടന്നിരുന്നു. ഇതിന് നേരെ കല്ലേറ് നടന്നതായാണ് വിവരം. കർശന സുരക്ഷയൊരുക്കാൻ ഡെൽഹി പോലീസിന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നിർദ്ദേശം നൽകി.

ജനം സംഘർഷ മേഖലയിൽ കൂട്ടം കൂടി നിൽക്കുകയാണ്. ഒരു വശത്ത് പോലീസ് നിലയുറപ്പിച്ചിട്ടുണ്ട്. 200ലേറെ ദ്രുതകർമ സേനാംഗങ്ങൾ സ്‌ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്. സംഘർഷം വ്യാപിക്കാതിരിക്കാൻ ഡെൽഹിയിൽ പലയിടത്തും സുരക്ഷയൊരുക്കിയിട്ടുണ്ട്.

Most Read: ശ്രീനിവാസന്റെ തലയിൽ മൂന്ന് തവണ വെട്ടി; ശരീരമാകെ പത്തോളം മുറിവുകൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE