കോവിഡ് വ്യാപനം കുറയുന്നു; ജാഗ്രതയിൽ വീഴ്‌ച വരുത്തരുതെന്ന് മുഖ്യമന്ത്രി

By Trainee Reporter, Malabar News
Kerala CM Pinarayi Vijayan - Malabar News
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ കോവിഡ് വ്യാപനം കുറയുന്നുണ്ടെങ്കിലും ആശ്വസിക്കാൻ ആയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദിനംപ്രതി കോവിഡ് രോഗമുക്‌തി നേടുന്നവരുടെ എണ്ണം പുതിയ രോഗികളുടെ എണ്ണത്തേക്കാൾ കൂടുതലാകുന്നത് ആശ്വാസം നൽകുന്ന കാര്യമാണ്. നിയന്ത്രണങ്ങളോട് പൊതുജനം ക്രിയാത്‌മകമായി പ്രതികരിച്ചതിന്റെ ഫലമാണ് രോഗവ്യാപനത്തിൽ കാണുന്ന കുറവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആശുപത്രികളിൽ ചികിൽസയിൽ കഴിയുന്നവരുടെ എണ്ണത്തിൽ ഇതുവരെ കുറവുണ്ടായിട്ടില്ല. ആശുപത്രികളിലെ ഐസിയു, വെന്റിലേറ്ററുകൾ എന്നിവയിൽ അനുഭവപ്പെടുന്ന തിരക്ക് കുറച്ചുനാളുകൾ കൂടി നീണ്ടുനിൽക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ജാഗ്രതയിൽ വീഴ്‌ച വരുത്താൻ പറ്റാത്ത സാഹചര്യം തുടരുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read also: വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവെക്കുന്ന പ്രവണത ഒഴിവാക്കണം; കേന്ദ്രം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE