തുടർ ചികിൽസക്കായി മുഖ്യമന്ത്രി വീണ്ടും അമേരിക്കയിലേക്ക്; അനുമതി തേടി

By Trainee Reporter, Malabar News
pinarayi-vijayan-ardram Mission
Ajwa Travels

തിരുവനന്തപുരം: തുടർ ചികിൽസക്കായി അമേരിക്കയിലേക്ക് പോകാൻ വീണ്ടും അനുമതി തേടി മുഖ്യമന്ത്രി പിണറായി വിജയൻ. അമേരിക്കയിലെ മയോ ക്ളിനിക്കിലെ തുടർ ചികിൽസക്കായി അമേരിക്കയിലേക്ക് പോകാനാണ് മുഖ്യമന്ത്രി കേന്ദ്രത്തിനോട് അനുമതി തേടിയത്. വിദേശകാര്യ മന്ത്രാലയത്തിനാണ് മുഖ്യമന്ത്രി അനുമതിക്കായി അപേക്ഷ നൽകിയത്.

ഈ മാസം 23 മുതൽ മെയ് മാസം വരെയാണ് അനുമതി തേടിയിരിക്കുന്നത്. യുഎസിൽ മിനസോട്ടയിലെ മയോ ക്ളിനിക്കിലാണ് മുഖ്യമന്ത്രി ചികിൽസ നടത്തുന്നത്. ഇത് മൂന്നാം തവണയാണ് മുഖ്യമന്ത്രി ചികിൽസക്കായി അമേരിക്കയിലേക്ക് പോകുന്നത്. 2018ൽ ആണ് ആദ്യമായി ചികിൽസക്ക് പോയത്. പിന്നീട് ഈ വർഷം ജനുവരി 11 മുതൽ 26 വരെ വരെയാണ് അമേരിക്കയിൽ പോയത്.

അതേസമയം, ജനുവരി 11 മുതൽ 26 വരെയുള്ള അമേരിക്കയിലെ ചികിൽസക്കായി 29.82 ലക്ഷം രൂപ അനുവദിച്ച സർക്കാർ ഉത്തരവ് ഇന്നലെ റദ്ദാക്കിയിരുന്നു. മുഖ്യമന്ത്രി സമർപ്പിച്ച അപേക്ഷയുടെ അടിസ്‌ഥാനത്തിലാണ്‌ പൊതുഭരണം വിഭാഗം പണം അനുവദിച്ചത്. പിന്നീട് വാസ്‌തുതാപരമായ പിശകുകൾ ചൂണ്ടിക്കാട്ടി ഉത്തരവ് റദ്ദാക്കുകയായിരുന്നു.

തുക അനുവദിച്ച് ഈ മാസം 13നാണ് പൊതുഭരണ വകുപ്പ് ഉത്തരവ് ഇറക്കിയത്. ഈ ഉത്തരവിൽ പിഴവുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ഇനി തുക കിട്ടാനായി പുതിയ അപേക്ഷ സമർപ്പിച്ച് അടുത്ത ഉത്തരവിറങ്ങുന്നത് വരെ കാത്തിരിക്കേണ്ടി വരും. മാർച്ച് 30ന് മുഖ്യമന്ത്രി നേരിട്ടാണ് അപേക്ഷ നൽകിയത്.

Most Read: മംഗളൂരുവിൽ മൽസ്യ സംസ്‌കരണ കേന്ദ്രത്തിൽ വിഷവാതകം ശ്വസിച്ച് 5 മരണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE