മംഗളൂരുവിൽ മൽസ്യ സംസ്‌കരണ കേന്ദ്രത്തിൽ വിഷവാതകം ശ്വസിച്ച് 5 മരണം

By Trainee Reporter, Malabar News
Five die after inhaling poisonous gas at a fish processing center in Mangalore

മംഗളൂരു: മംഗളൂരുവിൽ മൽസ്യ സംസ്‌കരണ കേന്ദ്രത്തിൽ വിഷവാതകം ശ്വസിച്ച് 5 തൊഴിലാളികൾ മരിച്ചു. മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മംഗളൂരുവിലെ ബജ്പെയിലെ ഫാക്‌ടറിയിലാണ് അപകടം ഉണ്ടായത്. പശ്‌ചിമബംഗാൾ സ്വദേശികളായ ഒമർ ഫാറൂഖ്, നിജാമുദീൻ, ഷറഫാത്ത് അലി, സമിയുള്ള ഇസ്‌ലാം, മിർസുൽ ഇസ്‌ലാം എന്നിവരാണ് മരിച്ചത്.

ഗുരുതരമായ പരിക്കുകളോടെ അജൻ അലി, കരീബുള്ള, അഫ്‌സൽ മാലിക് എന്നിവരെ മംഗളൂരുവിലെ എജെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നലെ അർധ രാത്രിയോടെയാണ് അപകടം. ടാങ്കിലെ മാലിന്യങ്ങൾ വൃത്തിയാക്കാൻ ശ്രമിക്കുന്നതിനിടെ സമീറുള്ള വിഷവാതകം ശ്വസിച്ച് കുഴഞ്ഞു വീഴുകയായിരുന്നു.

ഇയാളെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെയാണ് മറ്റുള്ളവരും അപകടത്തിൽപ്പെട്ടത്. തൊഴിലാളികൾക്ക് യാതൊരുവിധ സുരക്ഷാ സംവിധാനങ്ങളും ഒരുക്കാതെയാണ് ജോലി ചെയ്യിപ്പിക്കുന്നതെന്ന് ഫാക്‌ടറി സന്ദർശിച്ച ഡിസിപി ഹരിറാം ശങ്കർ പറഞ്ഞു. സംഭവത്തിൽ ഫാക്‌ടറി മാനേജർ റൂബി ജോസഫ് ഉൾപ്പടെ നാല് പേരെ അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്‌. മരിച്ചവരുടെ മൃതദേഹം എജെ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Most Read: നടിയെ ആക്രമിച്ച കേസ്; അനൂപിനെയും സുരാജിനെയും നാളെ ചോദ്യം ചെയ്യും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE