പ്ലസ് വണ്‍ പ്രവേശനം കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് മാത്രം; മുഖ്യമന്ത്രി

By Team Member, Malabar News
Malabarnews_plus one admission
Representational image
Ajwa Travels

തിരുവനന്തപുരം : ഇത്തവണത്തെ പ്ലസ് വണ്‍ ക്ലാസുകളിലേക്കുള്ള പ്രവേശനം കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് മാത്രമായിരിക്കും നടത്തുന്നതെന്ന് മുഖ്യമന്ത്രി. സംസ്ഥാനത്ത് കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. പ്രവേശനം നടക്കുന്ന സ്ഥലത്തേക്ക് സമയക്രമം അനുസരിച്ച് ആയിരിക്കും വിദ്യാര്‍ത്ഥികളെ കടത്തി വിടുന്നത്. ഓരോ സമയത്തും നിശ്ചിത എണ്ണം വിദ്യാര്‍ത്ഥികളെ മാത്രമേ കടത്തി വിടുകയുള്ളൂ.

പ്രവേശന സ്ഥലത്തേക്ക് കുട്ടികള്‍ എത്തുന്നത് മുതല്‍ തിരികെ പോകുന്ന വരെയുള്ള കാര്യങ്ങള്‍ പൂര്‍ണ്ണമായും ഉദ്യോഗസ്ഥരുടെ നിയന്ത്രണത്തിലായിരിക്കണം. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് മാത്രമേ പ്രവേശനം നടക്കുന്ന സ്ഥലത്ത് പ്രവേശിക്കാന്‍ അനുവദിക്കുകയുള്ളൂ. എല്ലാവരും നിര്‍ബന്ധമായും മാസ്‌ക് ധരിക്കുകയും, സാമൂഹിക അകലം പാലിക്കുകയും വേണം. കോവിഡ് അവലോകത്തിന് ശേഷം നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

ഇന്ന് സംസ്ഥാനത്ത് കോവിഡ് കണക്കുകള്‍ 4000 കടന്നു. 4531 ആളുകള്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. 2737 ആളുകള്‍ കോവിഡ് മുക്തരാകുകയും ചെയ്‌തു.

Read also : കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആശുപത്രി വിട്ടു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE