കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആശുപത്രി വിട്ടു

By News Desk, Malabar News
MalabarNews_amit-shah
Amit Shah
Ajwa Travels

ഡെല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആശുപത്രി വിട്ടു. കോവിഡിന് ശേഷമുളള മെഡിക്കല്‍ പരിശോധനയുടെ ഭാഗമായി ഞായറാഴ്ചയാണ് അദ്ദേഹത്തെ ഡെല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചത്.

ആഗസ്റ്റ് രണ്ടിനാണ് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയില്‍ അമിത് ഷായെ പ്രവേശിപ്പിച്ചത്. രോഗമുക്തനായതിനെ തുടര്‍ന്ന് ആഗസ്റ്റ് 14ന് ആശുപത്രി വിട്ടു. ശേഷം നിരീക്ഷണത്തില്‍ കഴിയവേ ക്ഷീണവും ശരീരവേദനയും അനുഭവപ്പെട്ടു. തുടര്‍ന്ന് ആഗസ്റ്റ് 18ന് എയിംസില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

കോവിഡാനന്തര ചികിത്സയില്‍ സുഖം പ്രാപിച്ച അദ്ദേഹത്തെ വീണ്ടും സമ്പൂര്‍ണ മെഡിക്കല്‍ പരിശോധനക്കായി ഞായറാഴ്ച എയിംസില്‍ പ്രവേശിപ്പിക്കുക ആയിരുന്നു. ആശുപത്രിയില്‍ കഴിഞ്ഞിരുന്നതിനാല്‍ ഈ മാസം  14 മുതല്‍ ആരംഭിച്ച പാര്‍ലമെന്റ് സമ്മേളനത്തില്‍ അദ്ദേഹം പങ്കെടുത്തിരുന്നില്ല. എന്നാല്‍ തിങ്കളാഴ്ച മുതല്‍ സമ്മേളനത്തില്‍ അദ്ദേഹം പങ്കെടുക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

Read Also: കേന്ദ്രമന്ത്രി രാജി വെച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE