കാസർഗോട്ടെ കോവിഡ് നിയന്ത്രണ ഉത്തരവ് പിൻവലിച്ചതിൽ വിശദീകരണവുമായി കളക്‌ടർ

By Desk Reporter, Malabar News
Endosulfan distress; Collector seeks report on death of one and a half year old girl
Ajwa Travels

കാസർഗോഡ്: സംസ്‌ഥാനത്ത് കോവിഡ് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നതിനിടെ കാസർഗോഡ് ജില്ലയിൽ പൊതുപരിപാടി നിരോധന ഉത്തരവ് പിൻവലിച്ച നടപടി വിവാദമാകുന്ന സാഹചര്യത്തിൽ വിശദീകരണവുമായി കളക്‌ടർ ഭണ്ഡാരി സ്വാഗത്. പൊതുപരിപാടി നിരോധന ഉത്തരവ് പിൻവലിച്ചത് സമ്മർദ്ദത്തെ തുടർന്നല്ലെന്നും പരിഷ്‌കരിച്ച പ്രോട്ടോക്കോൾ അനുസരിച്ചാണ് എന്നും കളക്‌ടർ ഫേസ്ബുക്ക് പേജിലൂടെ നൽകിയ വിശദീകരണത്തിൽ പറയുന്നു.

ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിന് അനുസരിച്ചാണ് നിയന്ത്രണം വേണ്ടതെന്നാണ് പുതിയ പ്രോട്ടോക്കോളെന്നും ഇക്കാരണത്താലാണ് പൊതുപരിപാടി നിരോധന ഉത്തരവ് പിൻവലിച്ചതെന്നും കളക്‌ടർ വിശദീകരിച്ചു. സമ്മർദ്ദത്തിന് വഴങ്ങിയെന്ന പ്രചാരണം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് മറുപടിയെന്നാണ് കളക്‌ടറുടെ വിശദീകരണം.

കോവിഡ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 36ന് മുകളിലുള്ള കാസർഗോഡ്, പൊതുപരിപാടികൾ വിലക്കിയുള്ള ഉത്തരവിട്ട് രണ്ട് മണിക്കൂറിനകമാണ് ജില്ലാ കളക്‌ടർ ഇത് പിൻവലിച്ചത്. സിപിഎം ജില്ലാ സമ്മേളനം നടക്കുന്നതിനാൽ സമ്മർദ്ദത്തെ തുടർന്നാണ് കളക്‌ടർ ഉത്തരവ് പിൻവലിച്ചതെന്ന ആക്ഷേപം പ്രതിപക്ഷം ഉയർത്തിയിരുന്നു.Most Read:  ദിലീപിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE