തൃശൂരിൽ വിദ്യാർഥിനി വീട്ടുവളപ്പിലെ കിണറ്റിൽ മരിച്ച നിലയിൽ

By Team Member, Malabar News
College Student Found Dead In Well In Thrissur

തൃശൂർ: ജില്ലയിൽ വീട്ടുവളപ്പിലെ കിണറ്റിൽ കോളേജ് വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. കാറളം കിഴുത്താണി സ്വദേശി ജ്യോതി പ്രകാശിന്റെ മകൾ സ്വാന്തന(19)യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ 11.30ഓടെയാണ് സംഭവം.

വീട്ടുവളപ്പിലെ കിണറ്റിൽ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ ഇരിങ്ങാലക്കുട ഫയർഫോഴ്സ് സ്‌ഥലത്തെത്തി മൃതദേഹം പുറത്തെടുത്ത് ജനറൽ ആശുപത്രിയിലേക്ക് മാറ്റി. കൊടുങ്ങല്ലൂർ കെകെടിഎം കോളജിലെ രണ്ടാം വർഷ ബിഎസ്‌സി വിദ്യാർഥിനിയാണ് സാന്ത്വന. സംഭവത്തെ തുടർന്ന് കാട്ടൂർ പോലീസ് നടപടികൾ സ്വീകരിച്ചു. രജ്‌ഞിതയാണ് മരിച്ച സാന്ത്വനയുടെ അമ്മ. സഹോദരി മാളവിക.

Read also: ഹിജാബ് വിവാദത്തിൽ ഇടക്കാല ഉത്തരവ്; വിധി വരുംവരെ കോളേജുകളില്‍ മതപരമായ വേഷം ധരിക്കരുത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE