ജനകീയ ഹോട്ടലുകൾ ഇല്ലാത്ത പഞ്ചായത്തുകളിൽ കമ്യൂണിറ്റി കിച്ചൺ; മുഖ്യമന്ത്രി

By Team Member, Malabar News
community kitchen
Ajwa Travels

തിരുവനന്തപുരം : സംസ്‌ഥാനത്ത് ജനകീയ ഹോട്ടലുകൾ ഇല്ലാത്ത പഞ്ചായത്തുകളിൽ കമ്യൂണിറ്റി കിച്ചണുകൾ ആരംഭിക്കുമെന്ന് വ്യക്‌തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. നിലവിൽ 161 പഞ്ചായത്തുകളിലാണ് ജനകീയ ഹോട്ടലുകൾ ഇല്ലാത്തതെന്നും ഇവിടങ്ങളിൽ കമ്യൂണിറ്റി കിച്ചണുകൾ ഉടൻ തന്നെ ആരംഭിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് കാലത്ത് ആളുകൾ ഭക്ഷണം കിട്ടാത്ത അവസ്‌ഥ ഒരിക്കലും ഉണ്ടാകരുതെന്ന് വ്യക്‌തമാക്കിയ മുഖ്യമന്ത്രി, കുടുംബശ്രീയുടെ നേതൃത്വത്തിലും മറ്റും പ്രവർത്തിക്കുന്ന ജനകീയ ഹോട്ടലുകൾ വഴി ഭക്ഷണം നൽകുമെന്നും കൂട്ടിച്ചേർത്തു.

അതേസമയം ലോക്ക്ഡൗൺ സമയത്ത് ആളുകൾ അനാവശ്യമായി പുറത്തിറങ്ങരുതെന്നും, അവശ്യ സാധനങ്ങൾ വാങ്ങാനും മറ്റും പുറത്തിറങ്ങാമെന്നും അദ്ദേഹം പറഞ്ഞു. ഇത് ദുരുപയോഗം ചെയ്യുന്ന ആളുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്‌തമാക്കി. നിലവിൽ സംസ്‌ഥാനത്ത് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കിയിട്ടുണ്ട്.

Read also : ബംഗാളിൽ പ്രതിപക്ഷ നേതാവാകാൻ സുവേന്ദു അധികാരി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE