ഇരിട്ടിയിൽ പണിയായുധങ്ങൾ മോഷണം പോയതായി പരാതി

By Trainee Reporter, Malabar News
Robbery in Iritty; one lakh was stolen
Representational image
Ajwa Travels

ഇരിട്ടി: ഇരുമ്പ് പണിക്കാരന്റെ പണിയായുധങ്ങൾ മോഷണം പോയതായി പരാതി. കണ്ണൂർ ഇരിട്ടി പാലത്തിന് സമീപം കൊല്ലപ്പണി എടുക്കുന്ന വിളക്കോട് ഉവ്വാപള്ളി സ്വദേശി പുതിയ പുരയിൽ പിപി രമേശനാണ് പണിസ്‌ഥലത്ത്‌ സൂക്ഷിച്ച ആയുധങ്ങൾ മോഷണം പോയതായി പോലീസിൽ പരാതി നൽകിയത്. ലോക്ക്ഡൗൺ നിയന്ത്രണങ്ങളെ തുടർന്ന് തൊഴിലെടുക്കാൻ സാധിക്കാത്തതിനാൽ പണിശാല അടച്ചിട്ടതായിരുന്നു.

കഴിഞ്ഞ ദിവസം പരിസരത്തെ മിൽമ ബൂത്തിൽ മോഷണശ്രമം നടന്നതായ വിവരത്തെ തുടർന്ന് പണിശാലയിൽ വന്ന് നോക്കിയപ്പോഴാണ് പണിയായുധങ്ങൾ ഉൾപ്പടെ ഇരുമ്പ് സാധനങ്ങൾ എല്ലാം മോഷണം പോയതായി അറിയുന്നത്. പണിയായുധങ്ങളും ഇരുമ്പുപണി ചെയ്യുന്നതിനായി മറ്റുള്ളവർ ഏൽപിച്ച ആയുധങ്ങളുമാണ് മോഷണം പോയതെന്ന് രമേശൻ പറഞ്ഞു. സംഭവത്തിൽ ഇരിട്ടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Read also: കുതിരാൻ തുരങ്കം അടിയന്തരമായി തുറക്കാൻ നടപടി; മന്ത്രിമാർ സന്ദർശനം നടത്തി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE